........ സംശയനിവാരണത്തിനായി വിളിക്കാം 8156902807 (െക.എസ്.ആർ.ടി.സി), 8281502155 (ടൂറിസം വകുപ്പ്), 9847736000 (കംപാഷനേറ്റ് കോഴിക്കോട്). ............. സ്വന്തം ലേഖകൻ കോഴിക്കോട്: മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ജില്ലയിൽ ഒരുക്കം പൂർത്തിയായി. ജില്ലയിൽ 43 സി.ബി.എസ്.ഇ സ്കൂളുകളിലാണ് പരീക്ഷ സെൻററുകൾ. 21,467 വിദ്യാർഥികൾ പരീക്ഷ എഴുതും. മലപ്പുറം ജില്ലയിലെ ചില പരീക്ഷകേന്ദ്രങ്ങളും കോഴിക്കോട് മേഖലയിലുൾപ്പെടും. മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂളിലും ഫാറൂഖ് കോളജ് അൽ ഫാറൂഖ് െറസിഡൻഷ്യൽ സ്കൂളിലുമാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷക്കിരിക്കുന്നത്, 780 വിദ്യാർഥികൾ വീതം. വടകര കാർത്തികപ്പള്ളി എം.ഇ.എസ് സ്കൂളിലും മുക്കം ഗ്രീൻവാലി പബ്ലിക് സ്കൂളിലുമാണ് കുറച്ച് വിദ്യാർഥികൾ പ്രവേശന പരീക്ഷ എഴുതുന്നത്; 240 വീതം. ജില്ലയിലെ വിദൂര ഗ്രാമങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകൾ പരീക്ഷ കേന്ദ്രങ്ങളായുണ്ട്. കോഴിക്കോട് നഗരത്തിൽ ഭവൻസ്, സിൽവർ ഹിൽസ്, അമൃത വിദ്യാലയം, വേദവ്യാസ വിദ്യാലയം, ദേവഗിരി സി.എം.െഎ പബ്ലിക് സ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ സെൻററുകളുണ്ട്. വടകര, താമരശ്ശേരി, മുക്കം, ഫറോക്ക് മേഖലകളിലും സെൻററുകൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷക്കായി ശനിയാഴ്ച വൈകീട്ട് മുതൽ രക്ഷിതാക്കൾക്കൊപ്പം വിദ്യാർഥികൾ എത്തിത്തുടങ്ങി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലും കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലും ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ ഹെൽപ് ഡെസ്ക്കുകൾ രാത്രി വൈകിയും സേവനം തുടർന്നു. ജില്ല കലക്ടർ യു.വി. ജോസിെൻറ നിർദേശപ്രകാരം ടൂറിസം വകുപ്പിലെ ജീവനക്കാരാണ് ഹെൽപ് ഡെസ്ക്കിലുള്ളത്. ഇവിെട എത്തുന്ന രക്ഷിതാക്കൾക്ക് കൃത്യമായ റൂട്ടുകളും പരീക്ഷെസൻററായ സ്കൂളുകളുടെ പ്രിൻസിപ്പൽമാരുടെ ഫോൺ നമ്പറുകളും നൽകുന്നുണ്ട്. താമസസൗകര്യം വേണ്ടവർക്ക് ജില്ലയിലെ ഹോട്ടലുകളുടെ വിവരങ്ങളും ലഭ്യമാക്കും. കൊടുവള്ളിയിലും മുക്കത്തുമുള്ള പൊലീസ് ഔട്ട്പോസ്റ്റുകളിലും ഹെൽപ് െഡസ്ക്കുകൾ ഉണ്ട്. 'കംപാഷനേറ്റ് കോഴിക്കോടി'െൻറ വളൻറിയർമാരും സജീവമായി രംഗത്തുണ്ട്. യാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സിയും കോഴിക്കോട്: 'നീറ്റി'നായി കോഴിക്കോെട്ടത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സുഗമമായ യാത്രസൗകര്യമൊരുക്കാൻ െക.എസ്.ആർ.ടി.സി. ഞായറാഴ്ച പുലർച്ച നാലര മുതൽ ജില്ലയിലെ വിവിധയിടങ്ങളിലേക്കുള്ള ബസുകൾ റെയിൽവേ സ്റ്റേഷനിൽനിന്നും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും സർവിസ് തുടങ്ങും. പരീക്ഷ സെൻററുകൾ കൂടുതലുള്ള മുക്കം, തിരുവമ്പാടി, കുന്ദമംഗലം, അടിവാരം ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ ലഭ്യമാക്കും. യാത്രക്കാർ നിറയുന്നതിനനുസരിച്ച് റെയിൽവേ സ്റ്റേഷനിൽനിന്നും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും ബസുകൾ പുറപ്പെടും. വടകരയിലും സൗകര്യമൊരുക്കിയതായി െക.എസ്.ആർ.ടി.സി ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ അബ്ദുൽ നാസർ അറിയിച്ചു. സൂപ്പർ എക്സ്പ്രസും സൂപ്പർ ഡീലക്സും ഒഴികെയുള്ള ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിെക്കാടുക്കും. ഞായറാഴ്ചയായിട്ടും ജീവനക്കാരുടെ അവധിയടക്കം റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.