ഡിജിറ്റൽ ക്ലാസ്​ മുറികൾ: മേപ്പാടി പഞ്ചായത്തിലെ വിദ്യാലയങ്ങൾ സ്​മാർട്ടാകുന്നു

മേപ്പാടി: ലാപ്ടോപ്, ഡിജിറ്റൽ െപ്രാജക്ടർ, ഇൻററാക്ടിവ് വൈറ്റ് ബോർഡ്, ഗ്രീൻ ബോർഡ്, വൈറ്റ് ബോർഡ്, കോളർ മൈക്ക്, സ്പീക്കർ... ആധുനിക രീതിയിൽ ഡിജിറ്റൽ ക്ലാസ് മുറികൾ സജ്ജമാക്കി മേപ്പാടി പഞ്ചായത്തിലെ വിദ്യാലയങ്ങൾ സ്മാർട്ടാകുകയാണ്. മേപ്പാടി, മുണ്ടക്കൈ, കോട്ടനാട്, ചുളിക്ക എന്നീ സർക്കാർ എൽ.പി, യു.പി സ്കൂളുകളിലാണ് ആധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവിൽ സ്കൂളുകളെ ആധുനിക സംവിധാനത്തോടെ നവീകരിക്കുന്നതെന്ന് പ്രസിഡൻറ് കെ.കെ. സഹദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലെയും ഒരു ക്ലാസ് മുറി വീതമാണ് ആധുനിക രീതിയിലാക്കിയത്. ഒാരോ സ്കൂളിനും അഞ്ചു ലക്ഷം വീതം ആകെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ക്ലാസ് മുറികൾ ഒരുക്കിയത്. ക്ലാസ് മുറികളിൽ ഗ്രൂപ് പഠനത്തിന് സാധ്യമാകുന്ന വിധത്തിലുള്ള ഇരിപ്പിടങ്ങളാണ് ആകർഷകമായി തയാറാക്കിയിട്ടുള്ളത്. ഒരു ക്ലാസിൽ 30 കുട്ടികൾക്കും അധ്യാപകനുമുള്ള ഇരിപ്പിടമാണ് ഒരുക്കിയത്. വിദ്യാഭ്യാസ വിദഗ്ധനും എസ്.എസ്.എ സംസ്ഥാന കൺസൽട്ടൻറുമായ ഡോ. ടി.പി. കലാധരൻ, എസ്.എസ്.എ ട്രെയിനറും അധ്യാപകനുമായ ഡാമി പോൾ എന്നിവരുടെ മേൽനോട്ടത്തിലാണ് ക്ലാസ് മുറികൾ നവീകരിച്ചത്. പഞ്ചായത്തിലെ എല്ലാ സ്കൂളുകളെയും കോർത്തിണക്കിയ ഒരു സമഗ്ര പഠനപദ്ധതി ഇതി​െൻറ ഭാഗമായി നടപ്പാക്കാനും പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുെണ്ടന്ന് പ്രസിഡൻറ് പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. സീനത്ത്, സെക്രട്ടറി ടി.ഡി. ജോണി, വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ് വൈസ് ചെയർമാൻ പി.കെ. മുഹമ്മദ് ബഷീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. SATWDL12 മേപ്പാടി എൽ.പി സ്കൂളിലെ ഡിജിറ്റൽ ക്ലാസ് മുറി ജില്ല ആശുപത്രിയിൽ മൾട്ടിപർപസ് ഹോസ്പിറ്റൽ ബ്ലോക്ക് മാനന്തവാടി: ജില്ല ആശുപത്രിയുടെ വികസനത്തിൽ നാഴികക്കല്ലായി മൾട്ടിപർപസ് ഹോസ്പിറ്റൽ ബ്ലോക്കി​െൻറ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നു. ജില്ല ആശുപത്രിയുടെ സൗകര്യങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് 45 കോടി രൂപ െചലവിൽ മൾട്ടിപർപസ് ബ്ലോക്ക് നിർമിക്കുന്നത്. എട്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തി​െൻറ വിസ്തീർണം 10,880 ചതുരശ്ര മീറ്റർ ആണ്. സ്റ്റോർ റൂം, ലിഫ്റ്റ്, പാർക്കിങ് ഏരിയ, കിച്ചൻ, കാൻറീൻ, സ്റ്റോർ, വാഷ് റൂം, എക്സ്റേ റൂം, 10 ഒ.പി റൂം, വെയ്റ്റിങ് റൂം, റേഡിയോളജി റൂം, 292 കിടക്കകൾ ഉൾക്കൊള്ളുന്ന വാർഡുകൾ, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ, ഹോസ്പിറ്റൽ മാനേജ്മ​െൻറ് ഓഫിസ്, ട്രോളി റാമ്പ്, കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമുറി, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറ് എന്നി സൗകര്യങ്ങളാണ് സജ്ജീകരിക്കുക. കെട്ടിടത്തി​െൻറ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ വർഷങ്ങളായുള്ള ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും കുറവ് പരിഹരിക്കപ്പെടും. കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ഞായറാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. SATWDL14 മൾട്ടിപർപസ് ഹോസ്പിറ്റൽ ബ്ലോക്കി​െൻറ രൂപരേഖ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.