ഗർഭിണി ബസിൽനിന്ന് തെറിച്ചുവീണ സംഭവത്തിൽ കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ നടപടി

കൊയിലാണ്ടി: ഗർഭിണിയായ യുവതി ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ നടപടി. യാത്രക്കാരി ദിവ്യ ഷിജിത്ത് നൽകിയ പരാതിയിൽ ഡ്രൈവർ കോട്ടക്കൽ എം. നൗഷാദി​െൻറ ലൈസൻസ് ഒരുമാസത്തേക്കും കണ്ടക്ടർ പൂക്കാട് തയ്യുള്ളതിൽ രാഗേഷി​െൻറ ലൈസൻസ് മൂന്നു മാസത്തേക്കും ജോയൻറ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി. രാജേഷ് സസ്പെൻഡ് ചെയ്തു. േമയ് ഒന്നിന് ഡോക്ടറെ കാണിച്ച് ഭർത്താവിനും മകൾക്കുമൊപ്പം രാത്രി കോഴിക്കോട്ടുനിന്ന് ഇരിങ്ങലിലേക്ക് കെ.എൽ.58 എസ് 567 ബസിൽ വരുമ്പോഴാണ് സംഭവം. ഇരിങ്ങൽ സ്റ്റോപ്പിൽ എത്തിയപ്പോൾ യുവതി ഇറങ്ങുന്നതിനു മുമ്പ് ക്ലീനർ ബെല്ലടിക്കുകയും ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ദിവ്യ ബസി​െൻറ ഡോറിനോട് കാലിടിച്ച് താഴേക്കു തെറിച്ചുവീണു. ഏഴുമാസം ഗർഭിണിയായിരുന്നു ഇവർ. പരിക്കേറ്റ യുവതി വടകര ഗവ.ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.