കേരള മുസ്​ലിം ജമാഅത്ത് ഉമറാ സമ്മേളനത്തിന് തുടക്കം

കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് ഉമറാ സമ്മേളനത്തിന് സ്വപ്ന നഗരിയിൽ തുടക്കം. സ്വാഗതസംഘം ചെയർമാൻ അലി ബാഫഖി തങ്ങൾ പതാക ഉയർത്തിയതോടെയാണ് രണ്ടുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. ലീഡേഴ്സ് കോൺഫറൻസ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തി​െൻറ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ ആദ്യമായാണ് സമുദായത്തിലെ ഉമറാക്കളുടെ സംഗമം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 7,500 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ പ്രാർഥന നടത്തി. സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി 'വിഷൻ 2019' അവതരിപ്പിച്ചു. കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ, എ.പി. അബ്ദുൽ കരീം, കെ.പി. അബൂബക്കർ മൗലവി, എൻ. അലി അബ്ദുല്ല, അഹമ്മദ് കുട്ടി, മുഹമ്മദ് അലി കണ്ണൂർ, എം.എൻ. കുഞ്ഞഹമ്മദ്, എസ്.എസ്.എ. ഖാദർ, കോടമ്പുഴ ബാവ മുസ്ലിയാർ, എം.എൻ. സിദ്ദീഖ്, പ്രഫ. യു.സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജസ്റ്റിസ് സി.കെ.എ. റഹീം മുഖ്യാതിഥിയാകും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എ. പ്രദീപ്കുമാർ, അഡ്വ. പി.ടി.എ. റഹീം തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.