ഫെയ്മസ് അഖില കേരള വോളിബാൾ ടൂർണമെൻറിന് നാളെ തുടക്കം

കൊടുവള്ളി: ഫെയ്മസ് ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള കെ.വി. ലത്തീഫ് സ്മാരക വോളിബാൾ ടൂർണമ​െൻറ് ആറിന് കരുവൻപൊയിൽ ഫ്ലഡ് ലിറ്റ് മിനി സ്േറ്റഡിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ച നീളുന്ന ടൂർണമ​െൻറ് വൈകീട്ട് ഏഴു മുതലാണ് നടക്കുക. കെ.എസ്.ഇ.ബി തിരുവനന്തപുരം, കൊച്ചിൻ കസ്റ്റംസ്, ഇന്ത്യൻ നേവി, എം.ഇ.ജി ബംഗളൂരു, കേരള പൊലീസ്, ഇന്ത്യൻ എയർഫോഴ്‌സ്, കേരള പോസ്റ്റൽ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നീ ടീമുകളാണ് കളത്തിലിറങ്ങുക. ശനിയാഴ്ച ഫൈനൽ മത്സരം നടക്കും. ഗാലറിയുടെ നിർമാണം പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ കേരള പോസ്റ്റൽ തിരുവനന്തപുരവും കൊച്ചിൻ പോർട്ട് ട്രസ്റ്റും തമ്മിൽ മാറ്റുരക്കും. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊലീസ് അസി. കമീഷണർ പൃഥ്വിരാജ് മുഖ്യാതിഥിയാവും. ഫെഡറേഷൻ കപ്പ് വോളിബാൾ ടീം കോച്ച് അബ്ദുൽ നാസറിനെ അസിസ്റ്റൻറ് കമീഷണർ ആദരിക്കും. 13ന് വൈകീട്ട് ആറു മുതൽ ഒമ്പത് മണിവരെ കരുവൻപൊയിൽ നിവാസികളുടെ കുടുംബസംഗമവും ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടക്കും. ടൂർണമ​െൻറി​െൻറ ലാഭവിഹിതം കലാ സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കും. പ്രദേശവാസികളായവർക്ക് സിവിൽ സർവിസ് പരീക്ഷയെഴുതാൻ ക്ലബി​െൻറ നേതൃത്വത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ടി.പി.സി. മുഹമ്മദ്, വൈസ് ചെയർമാൻ പി. അബു, വർക്കിങ് പ്രസിഡൻറ് ടി.പി.സി. നവാസ്, ജന. കൺവീനർ തമിം പൊയിൽ, ടി.പി. നാസർ, എ.കെ. അബുലൈസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.