കൊടി ഉയർന്നു; ആവേശമായി അത്തോളി ചങ്ങാതിക്കൂട്ടം

അത്തോളി: നാടി​െൻറ കൂട്ടായ്മക്ക് സഹപാഠികളുടെ ൈകയൊപ്പ് ചാർത്തിയ ചങ്ങാതിക്കൂട്ടം ഫെസ്റ്റിന് കൊടിയേറി. സ്വാഗതസംഘം ചെയർമാൻ സാജിദ് കോറോത്ത് പതാക ഉയർത്തി. വാർഡ് മെംബർ ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ.എം ബിജു, ഷൗക്കത്ത് അത്തോളി, സുരേഷ് ബാബു, ഗിരീഷ് ത്രിവേണി, ജാഫർ അത്തോളി, ടി.വി. ജലീൽ, കെ.പി. മുഹമ്മദലി, ലിജു ചെറുമുണ്ടേരി, സി.ടി. രജി, മാഹിൻ കൊളക്കാട് എന്നിവർ സംസാരിച്ചു. വൈകീട്ട് വി.കെ. റോഡിൽനിന്നാരംഭിച്ച വിളംബര ജാഥ അത്തോളി പൊലീസ് സബ്ബ് ഇൻസ്പെക്ടർ വി.പി. വിജയൻ ഫ്ലാഗ്ഓഫ് ചെയ്തു. അത്തോളി യൂനിറ്റ് സൈക്കിൾ ക്ലബി​െൻറ ഉദ്ഘാടനം കാലിക്കറ്റ് പെഡലിസ്റ്റ് സൈക്കിൾ ക്ലബ് പ്രസിഡൻറ് ഹർഷാദ് നിർവഹിച്ചു. ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം അത്തോളി: മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കൊങ്ങന്നൂർ കോളിയോട് മീത്തൽ നടപ്പാക്കിയ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പദ്ധതിക്കുവേണ്ടി സ്ഥലം സംഭാവന നൽകിയ കോളിയോട് കുനി അബ്ദുല്ല, കിണർ സംഭാവന ചെയ്ത അത്തോളി പറമ്പത്ത് സത്താർ ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ റംല പയ്യംപുനത്തിൽ, എ.എം. സരിത, സാജിദ് കോറോത്ത്, വി.എം. സുരേഷ് ബാബു, ടി.കെ. അമ്മത് കോയ, എം.വി. പുഷ്പാകരൻ, എൻ. സുഗുണൻ, വി. ഷോളി, ഒ.കെ. അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.