ജയാനന്ദനെ അനുസ്മരിച്ചു

വേങ്ങേരി: രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക സഹകരണ രംഗത്തെ നിറസാന്നിധ്യമായിരുന്ന എം. ജയാനന്ദ​െൻറ 21ാം ചരമവാർഷിക ദിനാചരണം വേങ്ങേരി വെള്ളൂർ താഴത്ത്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ബി.ജെ.പി സർക്കാറുകളുടെ ജനവിരുദ്ധ ഭരണം അവസാനിപ്പിച്ച് അവിടങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ കക്ഷികൾ അധികാരത്തിൽ വരേണ്ട അനിവാര്യസാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും സി.പി.എം 22ാം പാർട്ടി കോൺഗ്രസ് ഇതുസംബന്ധിച്ച നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിന് ഒരിക്കലും ബി.ജെ.പിക്ക് ബദലാവാൻ സാധിക്കില്ലെന്നും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മതേതര-ജനാധിപത്യ ശക്തികൾക്കേ അതിനു കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മനോജ് അധ്യക്ഷത വഹിച്ചു. പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ്, ഒ. സദാശിവൻ, കെ. കിഷോർ, കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.