മാമ്പുഴ നവീകരണത്തിന് തുടക്കം

കുറ്റിക്കാട്ടൂർ: ത്രിതല പഞ്ചായത്തുകൾ ഹരിതകേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നേ മുക്കാൽ കോടി രൂപ വകയിരുത്തിയ മാമ്പുഴ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. രണ്ടു മാസം മുമ്പ് തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ ഔദ്യോഗികമായി ഉദ്ഘാടനംചെയ്ത പദ്ധതി ചില സാങ്കേതികതയിൽ കുരുങ്ങി നീണ്ടുപോവുകയായിരുന്നു. മാമ്പുഴയിലെ ചളിയും മാലിന്യങ്ങളും നീക്കുന്നതി​െൻറ ഭാഗമായി തോട് ഒഴുകുന്ന ദിശയിലെ ഭാഗങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നതാണ് പ്രഥമ പ്രവൃത്തി. കുറ്റിക്കാട്ടൂർ മുതൽ കല്ലായിവരെയുള്ള 19 കിലോമീറ്ററോളമുള്ള മാമ്പുഴയുടെ ഒമ്പതര കി.മീ. ഭാഗത്താണ് ആദ്യം പണി നടക്കുക. ചളിയും പായലും മറ്റു മാലിന്യങ്ങളും തൊട്ടടുത്ത സ്ഥലമുടമകളുടെ സഹകരണത്തോടെയാണ് നീക്കംചെയ്യുന്നത്. മാലിന്യങ്ങൾ നീക്കം ചെയ്തതിനുശേഷം മാമ്പുഴയുടെ പാർശ്വഭിത്തികൾ ഭൂവസ്ത്രങ്ങൾ അണിയിക്കുകയും ചപ്പുചവറുകൾ വലിച്ചെറിയുന്നതിനെ തടയാൻ വല കെട്ടി സംരക്ഷിക്കുകയും ചെയ്യും. ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ എ.അഷ്റഫ് സി.അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ ഊരാളുങ്കൽ കോൺട്രാക്ട് കമ്പനിയാണ് പ്രവൃത്തി ചെയ്യുന്നത്. പുഴ സംരക്ഷണ സമിതിയുടെയും പരിസരവാസികളുടെയും സഹകരണത്തോടെ എല്ലാ സാങ്കേതിക പ്രശ്നങ്ങളും തീർത്ത് പുഴ സംരക്ഷണ പ്രവൃത്തികൾക്ക് ആക്കം കൂട്ടുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.