നൂറി​െൻറ പൊൻതിളക്കവുമായി കൊയിലാണ്ടി ഗേൾസ്

കൊയിലാണ്ടി: എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടി കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാക്കി. 395 പേരാണ് പരീക്ഷയെഴുതിയത്. 79 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 35 പേർ ഒമ്പതു വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാനം കൈവരിച്ചതിൽ മൂന്നാം സ്ഥാനമാണ് സ്കൂൾ സ്വന്തമാക്കിയത്. കെ. ദാസൻ എം.എൽ.എ കുട്ടികൾക്ക് മധുരം നൽകി ആഹ്ലാദത്തിൽ പങ്കാളിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.