പി.ആർ.ടി.സിയെ തകർക്കാൻ ആസൂത്രിത നീക്കം ^സംരക്ഷണ സമിതി

പി.ആർ.ടി.സിയെ തകർക്കാൻ ആസൂത്രിത നീക്കം -സംരക്ഷണ സമിതി കോഴിക്കോട്: 16 വർഷമായി എരഞ്ഞിപ്പാലത്ത് സർക്കാർ സഹായത്തോടെ പട്ടികജാതി-വർഗക്കാർക്ക് തൊഴിൽ പരിശീലനം നടത്തിവരുന്ന പി.ആർ.ടി.സി എന്ന സ്ഥാപനത്തെ തകർക്കാനുള്ള ചില തൽപര കക്ഷികളുടെ ആസൂത്രിത നീക്കത്തിനെതിരെ ജില്ലയിലെ 16ഒാളം പട്ടികജാതി-വർഗ സംഘടനകളുടെയും പി.ആർ.ടി.സിയിലെ വിദ്യാർഥികളുടെയും നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. പി.ആർ.ടി.സിയെ അതി​െൻറ നടത്തിപ്പുകാരെന വ്യാജ പീഡന ആരോപണത്തി​െൻറ പേരിൽ തകർക്കാൻ ശ്രമിച്ചാൽ ദലിത് പ്രസ്ഥാനങ്ങളും സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ധർണ ഉദ്ഘാടനംചെയ്ത മുൻ എം.എൽ.എ യു.സി. രാമൻ പറഞ്ഞു. സംരക്ഷണ സമിതി ചെയർമാനും കേരള സാംബവർ സൊസൈറ്റി സംസ്ഥാന സെക്രട്ടറിയുമായ സതീഷ് പാറന്നൂർ അധ്യക്ഷത വഹിച്ചു. കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ, സംരക്ഷണ സമിതി ജനറൽ കൺവീനറും സാധുജന പരിഷത്ത് സംസ്ഥാന പ്രസിഡൻറുമായ രാമദാസ് വേങ്ങേരി, ദലിത് ലീഗ് ജില്ല പ്രസിഡൻറ് വി.എം. സുരേഷ് ബാബു, പട്ടികജാതി/ വർഗ സംരക്ഷണ സമിതി പ്രസിഡൻറ് കെ.കെ. വേലായുധൻ, സാധുജന പരിഷത്ത് ജില്ല പ്രസിഡൻറ് ടി.വി. ബാലൻ പുല്ലാളൂർ, കേരള സാംബവർ സൊസൈറ്റി ജില്ല പ്രസിഡൻറ് പി.ബി. ശ്രീധരൻ, ഭാരതീയ പട്ടികജാതി സമാജം സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി.ദേവി കൊളത്തറ, കേരള ചക്കീലിയൻ സമിതി സെക്രട്ടറി കെ. മല്ലയ്യൻ, ഭാരതീയ ദലിത് സാഹിത്യ അക്കാദമി സെക്രട്ടറി ഗോബാൽഗാങ്, ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്.സി/എസ്.ടി ഒാർഗനൈസേഷൻ മഹിള പ്രസിഡൻറ് തങ്കം പറമ്പിൽ, കള്ളാടി സമുദായ സംഘം സെക്രട്ടറി വി. ഗംഗാധരൻ, ജോൺസൺ നെല്ലിക്കുന്ന്, ഭാരതീയ പട്ടികജാതി സമാജം ജില്ല സെക്രട്ടറി പി.ടി. ഭരത്രാജ്, അഭിലാഷ് ബദിരൂർ, പ്രകാശൻ കക്കോടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.