നഗരത്തിൽ വീണ്ടും ദുരന്തനിഴൽ: രക്ഷാപ്രവർത്തനം ​ൈകമെയ്​ മറന്ന്​

കോഴിക്കോട്: െകട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടമുണ്ടായപ്പോൾ കണ്ടത് കൈമെയ് മറന്ന രക്ഷാപ്രവർത്തനം. സിറ്റി പൊലീസിലെയും ബീച്ച് ഫയർഫോഴ്സിലെയും ഉദ്യോഗസ്ഥർ ജീവൻ പണയംവെച്ചാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. മണ്ണിടിഞ്ഞ സ്ഥലത്തുനിന്ന് ആദ്യം രക്ഷപ്പെടുത്തിയ അഞ്ചുപേരെ ഉടൻ ആശുപത്രിയിലെത്തിക്കാനും മറ്റുള്ളവെര ജീവനോടെ പുറത്തെടുക്കാനും ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് ഉദ്യോഗസ്ഥർ കാഴ്ചെവച്ചത്. മേൽമണ്ണ് ഇനിയും ഇടിയാനും സമീപത്തെ നാലുനിലകെട്ടിടം ഇവിടേക്ക് പതിക്കാനും സാഹചര്യമുണ്ടായിട്ടും ഇൗ ഭീഷണിയൊന്നും ഉദ്യോഗസ്ഥരെ പിന്തിരിപ്പിച്ചില്ല. നാലുമണിയോടെയുണ്ടായ അപകടത്തിൽ അഞ്ചുമണിക്കുശേഷമാണ് കിസ്മത്തിനെ പുറത്തെടുക്കാനായത്. ഇദ്ദേഹത്തി​െൻറ ജീവൻ രക്ഷിക്കാനായില്ലെങ്കിലും തുടർന്ന് മുക്കാൽ മണിക്കൂറിനുശേഷം മുക്താറിനെ ജീവനോടെ പുറത്തെടുത്തു. അൽപം മണ്ണ് മറ്റിയശേഷം കൂടുതൽ മണ്ണ് ഇൗ ഭാഗത്തേക്ക് പതിക്കാതിരിക്കാൻ പലകചാരിവെച്ച് ഉദ്യോഗസ്ഥർ മുളെകാണ്ട് കുത്തിനിർത്തുകയായിരുന്നു. ഇൗ സമയം മണ്ണിനടിയിലുള്ളയാൾക്ക് ശ്വാസം ലഭിക്കാനും സംവിധാനമൊരുക്കി. സർക്കാറി​െൻറ മറ്റു ഏജൻസികളും തടിച്ചുകൂടിയവരും പൊലീസിന് സഹായകരായി. രക്ഷാപ്രവർത്തകർക്ക് കുടിവെള്ളം, വെളിച്ചം എന്നിവക്ക് സംവിധാനമുണ്ടാക്കാനും ആംബുലൻസ്, മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ളവ സൗകര്യപ്പെടുത്താനും ആളുകൾ മുൻനിരയിൽ നിന്നു. അപകടം ഉണ്ടായപ്പോൾ തന്നെ റാംമോഹൻ റോഡിലെ ഗതാഗതം തടഞ്ഞ് കൂടുതൽ ആളുകൾ ഇങ്ങോട്ട് വരാനുള്ള സാധ്യതയും പൊലീസ് ഇല്ലാതാക്കി. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. ജില്ല കലക്ടർ യു.വി. ജോസ്, ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡി.സി.പി മെറിന്‍ജോസഫ്, സൗത്ത് അസി. കമീഷണര്‍ കെ.പി. അബ്ദുൽ റസാഖ്, കസബ സി.ഐ ഹരിപ്രസാദ്, നടക്കാവ് സി.ഐ ടി.കെ. അഷ്‌റഫ്, കസബ എസ്‌.ഐ വി. സിജിത്ത്, തഹസില്‍ദാര്‍ അനിതകുമാരി എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത്. inner box ആശങ്ക അവസാനംവരെ കോഴിക്കോട്: രക്ഷാപ്രവർത്തനം തുടങ്ങിയതുമുതൽ എത്രപേർ മണ്ണിനടിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന ആശങ്കയായിരുന്നു പൊലീസിനും ഫയർഫോഴ്സിനും. കസബ എസ്.െഎ വി. സിജിത്ത് ൈസറ്റിലെ മറ്റ് തൊഴിലാളികളോട് എത്രപേരാണ് മണ്ണിടിഞ്ഞ ഭാഗത്ത് ജോലിചെയ്തത് എന്നന്വേഷിച്ചെങ്കിലും ആർക്കും കൃത്യമായി ഒാർമയില്ല. മാത്രമല്ല, പലരും വിങ്ങിപ്പൊട്ടുകയുമായിരുന്നു. മൊത്തം എത്ര തൊഴിലാളികൾ ഉണ്ട് എന്നതിനുള്ള ഫയലോ മറ്റുരേഖകളോ പോലും ലഭ്യമല്ലാത്തതും ഉദ്യോഗസ്ഥരെ കുഴക്കി. പിന്നീട് തൊഴിലാളികളിൽ തന്നെ ചിലരാണ് മൂന്നുപേരാണ് മണ്ണിനടിയിൽപ്പെട്ടത് എന്ന് ഉറപ്പിച്ച് പറഞ്ഞത്. മൂന്നുപേരെയും പുറത്തെടുത്തേതാടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.