കോഴിക്കോട്: ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ കൂടുതൽ ശക്തിയോെടയും രാഷ്ട്രീയ ബോധത്തോടും കൂടി കോൺഗ്രസ് പ്രവർത്തിക്കണമെന്ന് യു.കെ. കുമാരൻ ആവശ്യപ്പെട്ടു. അളകാപുരിയിൽ നടന്ന െഎ.എൻ.ടി.യു.സി 72ാം പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് മുഖ്യാതിഥിയായി. െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ, കെ. അനന്തൻ നായർ, അഡ്വ. സുനീഷ് മാമിയിൽ, ഒാച്ചേരി വിശ്വൻ, പി.എം. നിയാസ്, പുത്തൂർ മോഹനൻ, എം.ടി. സേതുമാധവൻ, കെ.എം. കാതിരി, കെ. രാജീവ്, കെ. ശ്രീവത്സൻ, എൻ.പി. ബാലകൃഷ്ണൻ, സുജിത്ത് ഉണ്ണികുളം, ആർ. സജിത്ത് എന്നിവർ സംസാരിച്ചു. ഒാൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസിെൻറ (െഎ.എൻ.ടി.യു.സി) നേതൃത്വത്തിൽ െഎ.എൻ.ടി.യു.സിയുടെ ജന്മദിനം ആഘോഷിച്ചു. ഡി.സി.സിയിൽ നടന്ന ചടങ്ങിൽ എ.ടി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം ജോയ് പ്രസാദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി. ലക്ഷ്മണൻ, രഞ്ജിത്ത് കണ്ണോത്ത്, എ.പി. പീതാംബരൻ, എ. ചന്ദ്രശേഖരൻ നായർ, കെ. ശശിധരൻ, കെ. പ്രസീദ് കുമാർ, പി. അച്യുതൻ, എം.എം. സവിൻലാൽ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനിൽ തലക്കുളത്തൂർ, അജിത്ത് പ്രസാദ് കുയ്യാലിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.