വനംവകുപ്പ് സർവേ: മുത്തപ്പൻപുഴയിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ ഉപവാസം

തിരുവമ്പാടി: പട്ടയ ഭൂമിയിലെ വനംവകുപ്പ് സർവേ നിർത്തണമെന്നാവശ്യപ്പെട്ട് മുത്തപ്പൻപുഴയിലെ വനംവകുപ്പ് ഓഫിസിന് മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികൾ ഏകദിന ഉപവാസ സമരം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്തംഗങ്ങളായ ബോസ് ജേക്കബ്, ടി.ജെ. കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കതെരുവിൽ, പൗളിൻ എന്നിവരാണ് ഉപവസിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് പാമ്പാറ ഉദ്ഘാടനം ചെയ്തു. ബാബു കളത്തൂർ, അന്നക്കുട്ടി ദേവസ്യ, എ.കെ. മുഹമ്മദ്, സണ്ണി കാപ്പാട്ടുമല, ആൻസി സെബാസ്റ്റ്യൻ, ലൂസി മാണി, പൗലോസ് ചൂരത്തൊടി, സജി കൊച്ചുപിലാക്കൽ, സണ്ണി പടപ്പനാനി എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.