രുചി വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

മുക്കം: നൂറോളം വിഭവങ്ങൾ അണിനിരത്തി മുക്കത്ത് ചക്കമഹോത്സവം നടന്നു. ജില്ലയിലെ പല ഭാഗങ്ങളിൽ നിന്ന് കുടുംബശ്രി പ്രവർത്തകർ, വനിത സഹകരണ സംഘങ്ങൾ തുടങ്ങിയവർ ചക്കകൾ കൊണ്ട് നിർമിച്ച ഉൽപന്നങ്ങളാണ് മേളയിലുള്ളത്. ചക്കക്കുരു ഇടിച്ചതും ചക്ക ഉപ്പേരിയും ചക്ക നിറച്ച പലഹാരവുമായി നിരവധി പേർ എത്തിയിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ചക്കതീറ്റ മത്സരവും നടന്നു. ചക്ക മഹോത്സവം മന്ത്രി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കർണാടക പുത്തൂരിലെ ജാക് അനിൽ നൂറോളം തരം തൈകളുമായെത്തിയിട്ടുണ്ട്. ചക്കയുടെ പോഷകഗുണങ്ങളെ പറ്റി അമ്പലവയൽ കാർഷിക വിജ്ഞാനകേന്ദ്രത്തിലെ ഉദ്യോഗസ്ഥ ഡോ. സഫിയ ക്ലാസെടുത്തു. സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ സഹകരണത്തോടെ കാരശ്ശേരി ബാങ്കി​െൻറ നേതൃത്വത്തിലാണ് ഏകദിന ചക്ക മഹോത്സവം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.