ക്വാറി അനുകൂല നിലപാട്: പ്രസിഡൻറിനും ഭരണസമിതിക്കും ബന്ധമില്ലെന്ന്​

കൊടിയത്തൂർ: കെട്ടിട നിർമാണ അനുമതി നൽകുേമ്പാൾ ക്വാറിക്കെതിരെ പരാതി ഉന്നയിക്കില്ലെന്ന് എഴുതിനൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി നിബന്ധന വെച്ചതിൽ പ്രസിഡൻറിനോ, ഭരണസമിതിക്കോ ബന്ധമില്ലെന്നും, വിവരമറിഞ്ഞ ഉടൻ തിരുത്താൻ സെക്രട്ടറിയോട് ആവശ്യപ്പെടുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അറിയിച്ചു. ഭരണ സമിതി തീരുമാനിക്കാത്തതും കെട്ടിട നിർമാണ ചട്ടത്തിൽ പറയാത്തതുമായ കാര്യം നോട്ടീസിൽ ഉൾപ്പെടുത്തിയതിന് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കെട്ടിട ഉടമക്ക് ആദ്യം നൽകിയ നോട്ടീസിലെ മേൽ പറഞ്ഞ നിബന്ധന ഒഴിവാക്കി പുതിയ നോട്ടീസ് അയച്ചിട്ടുമുണ്ട്. സെക്രട്ടറിയുടെ വിശദീകരണം ലഭിക്കുന്ന മുറക്ക് അതിൻമേൽ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.