കൊടിയത്തൂർ പഞ്ചായത്ത് ക്വാറി മാഫിയയുടെ പിടിയിലെന്ന്​

കൊടിയത്തൂർ: കെട്ടിട നിർമാണാനുമതിക്കായി തോട്ടുമുക്കം സ്വദേശി അപേക്ഷ നൽകിയപ്പോൾ സമീപത്തെ ക്വാറിക്കെതിരെ ഭാവിയിൽ പരാതി നൽകില്ലെന്ന് ഉറപ്പ് നൽകണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ആവശ്യം പൗരാവകാശ ലംഘനവും അപഹാസ്യവുമാണെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇത്തരം നടപടികൾ ക്വാറി മാഫിയയുടെയും ഭരണസമിതിയും തമ്മിലുള്ള അവിഹിത ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു. കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മജീദ് പുതുക്കുടി, എൻ.കെ. അഷ്റഫ്, എസ്.എ. നാസർ, പി.സി. നാസർ, പി.ടി. കുഞ്ഞിരായിൻ, മജീദ് മൂലത്ത്, എൻ. ജമാൽ, അസീസ്, ജലീൽ, എ.കെ. റാഫി, കെ.വി. നവാസ്, ഫസൽ കൊടിയത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.