താമരശ്ശേരി: ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി ശോഭ സുരേന്ദ്രെൻറ നേതൃത്വത്തിൽ താമരശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പ്രതിരോധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഹിറ്റ്ലറെപ്പോലും ലജ്ജിപ്പിക്കുന്ന ഏകാധിപത്യ വാഴ്ചയാണ് പിണറായി ഭരണത്തിൽ കേരളത്തിൽ നടമാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ശോഭ സുരേന്ദ്രൻ, ഉത്തരമേഖല പ്രസിഡൻറ് വി.വി. രാജൻ, ദേശീയസമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ, ജില്ല ജന. സെക്രട്ടറി ടി. ബാലസോമൻ, ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, ജ്യോത്സന സിബി, എൻ.പി. രാമദാസ്, സി.പി. സതീഷ്, എം.സി. ശശീന്ദ്രൻ, ടി.പി. സുരേഷ്, അലി അക്ബർ, ഗിരീഷ് തേവള്ളി, ഷാൻ കട്ടിപ്പാറ, ബാലകൃഷ്ണൻ, ടി.കെ. പത്്മനാഭൻ, പി. ഹരിദാസൻ, അഡ്വ. കെ.വി. സുധീർ, അഡ്വ. രമ്യ മുരളി, അഡ്വ. മുഹമ്മത് റിഷാൽ, കെ.പി. ചന്ദ്രൻ, ടി. ചക്രായുധൻ എന്നിവർ സംസാരിച്ചു. തെങ്ങുവീണ് വീട് തകർന്നു താമരശ്ശേരി: കഴിഞ്ഞ ദിവസം പുലർച്ച ഉണ്ടായ കാറ്റിലും മഴയിലും തെങ്ങുവീണ് കൂടത്തായിയിലെ താരക്കുളത്ത് മൂസക്കുട്ടി ഹാജിയുടെ വീട് തകർന്നു. വീട്ടുകാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് േഗ്രസി നെല്ലിക്കുന്നേൽ, താമരശ്ശേരി താലൂക്ക് തഹസിൽദാർ മുഹമ്മദ് റഫീഖ്, വില്ലേജ് ഓഫിസർ ഷിജു തുടങ്ങിയവർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.