കേരള ഉമറ സമ്മേളനം നാളെ തുടങ്ങും

കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള ഉമറ സമ്മേളനം മേയ് നാല്, അഞ്ച് തീയതികളിൽ കോഴിക്കോട് സ്വപ്നനഗരിയിൽ നടക്കും. 'നവലോകം; നവചുവടുകൾ' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 'വിഷൻ-2019' എന്ന പേരിൽ മഹല്ലുകൾക്കായി കർമപദ്ധതികൾ അവതരിപ്പിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് സ്വാഗതസംഘം ചെയർമാൻ സയ്യിദലി ബാഫഖി തങ്ങൾ പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. വിഷൻ-2019 കർമപദ്ധതി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അവതരിപ്പിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. അഞ്ചിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി.കെ.എ. റഹീം മുഖ്യാതിഥിയായിരിക്കും. സമ്മേളനം മുന്നോട്ടുവെക്കുന്ന പദ്ധതികൾ കാന്തപുരം അവതരിപ്പിക്കും. എം.എൽ.എമാരായ പി.ടി.എ. റഹീം, എ. പ്രദീപ്കുമാർ എന്നിവർ സംബന്ധിക്കും. തുടർന്ന് എൻ. അലി അബ്ദുല്ല (മുസ്ലിം ന്യൂനപക്ഷത്തി​െൻറ വർത്തമാനം), സി. മുഹമ്മദ് ഫൈസി (ഉമറാഇ​െൻറ കർമപഥം), അബ്ദുൽ ജലീൽ സഖാഫി (ബഹുസ്വര സമൂഹത്തിലെ മുസ്ലിം ജീവിതം), കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ (വിശ്വാസിയുടെ സാമ്പത്തിക വ്യവഹാരം), പേരോട് അബ്ദുറഹ്മാൻ സഖാഫി (ജീവിത വിശുദ്ധി) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ മുഖ്യാതിഥിയായിരിക്കും. മഹല്ല് ഭാരവാഹികളും വിവിധ മേഖലകളിലെ പൗരപ്രമുഖരുമായ ആറായിരത്തിലേറെ പേർ സമ്മേളനത്തിൽ സംബന്ധിക്കുമെന്ന് സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, എസ്. ശറഫുദ്ദീൻ എന്നിവരും പെങ്കടുത്തു. സുന്നി െഎക്യ ചർച്ച പുരോഗതിയിൽ -കാന്തപുരം *** 'താൻ ഒരിക്കലും സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടില്ല' കോഴിക്കോട്: സുന്നി െഎക്യചർച്ച പുരോഗമിക്കുകയാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. സമസ്തയുടെ ഇരുവിഭാഗം നേതാക്കളും തമ്മിൽ ഇതിനകം പലതവണ ചർച്ച നടത്തിയെന്നും ഇരുപക്ഷവും തുറന്ന സമീപനം സ്വീകരിക്കുന്നതിനാൽ ആശാവഹമായ പുരോഗതിയുണ്ടായെന്നും കാന്തപുരം പറഞ്ഞു. വിശദാംശങ്ങൾ പിന്നീട് മാധ്യമങ്ങളോട് പറയുമെന്ന് അദ്ദേഹം അറിയിച്ചു. ബഹുസ്വര സമൂഹത്തിൽ മുസ്ലിംകളെയും ഇസ്ലാമിനെയും തെറ്റിദ്ധരിപ്പിക്കുന്നത് പാരമ്പര്യ ഇസ്ലാമിക വിശ്വാസത്തെ തള്ളിപ്പറഞ്ഞ് പുരോഗമനവാദവുമായി വന്ന സലഫി ആശയക്കാരാണ്. ആഗോളതലത്തിൽ തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിച്ചത് ഇൗ വിഭാഗമാണെന്നും കാന്തപുരം ആരോപിച്ചു. താൻ ഒരിക്കലും സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടില്ല. വനിതകളെ ബഹുമാനിക്കണമെന്നും അവരെ ശാക്തീകരിക്കണമെന്നുമാണ് താൻ പറഞ്ഞത്. അവരെ അഴിഞ്ഞാടാൻ അവസരമുണ്ടാക്കരുതെന്ന ത​െൻറ വാക്കുകൾ മുറിച്ചെടുത്താണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.