സി.എച്ച്.​ വിചാർ വേദി അവാർഡ്​ മുല്ലപ്പള്ളിക്ക്​ സമ്മാനിച്ചു

കോഴിക്കോട്: സി.എച്ച്. വിചാർ വേദിയുടെ ഇ. അഹമ്മദ് അവാർഡ് മുല്ലപ്പളി രാമചന്ദ്രൻ എം.പിക്ക് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഫെഡറലിസം തകരുകയാണെന്നും ജനാധിപത്യം ഇത്ര ചോദ്യംചെയ്യപ്പെട്ട കാലം ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്ക് വിദേശ രാജ്യങ്ങളിൽ കിട്ടുന്ന സ്വീകരണം അദ്ദേഹത്തി​െൻറ ഭരണ മികവുകൊണ്ട് ഉണ്ടായതല്ല. ജവഹർലാൽ നെഹ്റു പടുത്തുയർത്തിയ രാജ്യത്തി​െൻറ യശസ്സാണ് വിദേശത്ത് മോദി അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻറ് സഫ അലവി അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി ആമുഖ പ്രഭാഷണം നടത്തി. അഡ്വ. പി.എം. സുരേഷ് ബാബു, നവാസ് പൂനൂർ, അഡ്വ. കെ. ആലിക്കോയ, സി. മോയിൻകുട്ടി, അഡ്വ. ടി. സിദ്ധീഖ്, ഉമ്മർ പാണ്ടികശാല, എം.എ. റസാഖ് മാസ്റ്റർ, അഡ്വ. എസ്.വി. ഉസ്മാൻ കോയ, അഡ്വ. എം. വീരാൻകുട്ടി, കെ.സി. അബു, ഡോ. കെ. മൊയ്തു തുടങ്ങിയവർ സംബന്ധിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടി പ്രസംഗം നിർവഹിച്ചു. പി. ഇസ്മായിൽ സ്വാഗതവും എം.വി. കുഞ്ഞാമു നന്ദിയും പറഞ്ഞു. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.