കാസിം ഇരിക്കൂറിന്​ യാത്രയയപ്പ്​ നൽകി

കോഴിക്കോട്: 31 വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിച്ച 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ . െഎ.എസ്.ടി ഹാളിൽ നടന്ന ഒൗദ്യോഗിക ചടങ്ങിൽ എഡിറ്റർ ഒ. അബ്ദുറഹിമാൻ 'മാധ്യമ'ത്തി​െൻറ ഉപഹാരം സമ്മാനിച്ചു. നിർണായക ഘട്ടങ്ങളിൽ പത്രത്തി​െൻറ ആശയ നയരൂപവത്കരണത്തിന് കാസിം നൽകിയ സേവനം സ്മരണീയമാണെന്ന് എഡിറ്റർ പറഞ്ഞു. പത്രത്തി​െൻറ നിലപാടിനനുസരിച്ച നയങ്ങളാണ് നാളിതുവരെ കാസിം പ്രാവർത്തികമാക്കിയതെന്നും അദ്ദേഹം അനുസ്മരിച്ചു. 'മാധ്യമം' പബ്ലിഷർ ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എഡിറ്റർ പ്രഫ. കെ. യാസീൻ അഷ്റഫ്, എക്സിക്യൂട്ടീവ് എഡിറ്റർ വി.എം. ഇബ്രാഹിം, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ് അലി, ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റർമാരായ കെ. ബാബുരാജ്, ഇബ്രാഹിം കോട്ടക്കൽ, റിലേഷൻസ് എഡിറ്റർ അസൈൻ കാരന്തൂർ, ന്യൂസ് എഡിറ്റർമാരായ ബി.കെ. ഫസൽ, എൻ. രാജേഷ്, ഒ. ഉമർ ഫാറൂഖ്, സി.എം. നൗഷാദലി, ബ്യൂറോ ചീഫ് ഉമർ പുതിയോട്ടിൽ, പീരിയോഡിക്കൽസ് എഡിറ്റർ മുസഫർ അഹമ്മദ്, പ്രൊഡക്ഷൻ മാനേജർ കെ. റഷീദലി, പി.ആർ മാനേജർ കെ.ടി. ഷൗക്കത്തലി, 'മാധ്യമം' ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ് കെ.പി. റെജി, എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് ടി.എം. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. കാസിം ഇരിക്കൂർ മറുപടിപ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.