കോഴിക്കോട്-തിരുവനന്തപുരം സൂപ്പർഡീലക്സ്​ സർവിസ്​ തുടങ്ങി

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പുനഃക്രമീകരിച്ച കോഴിക്കോട്-തിരുവനന്തപുരം സൂപ്പർ ഡീലക്സ് എയർ ബസിൽ ആദ്യ യാത്രക്കാരനായെത്തിയതായിരുന്നു മന്ത്രി. കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർവിസ് പുനഃക്രമീകരിക്കുന്നത്. രാത്രി 10.30ന് പുറപ്പെട്ട് ഒമ്പത് മണിക്കൂർകൊണ്ട് പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചത്. ദിവസവും രാത്രി ബസ് കോഴിക്കോടുനിന്ന് പുറപ്പെടും. വിവിധ ആവശ്യങ്ങൾക്ക് തിരുവനന്തപുരത്തേക്ക് പോകുന്നവർക്ക് ഏറെ സഹായകമാകുന്നതാണ് സർവിസ്. ജീവനക്കാരുടെയും മറ്റും നിർദേശം പരിഗണിച്ചാണ് ക്രമീകരണം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.