ശക്തമായ മഴയിൽ അഞ്ചുകുന്ന് ജങ്ഷൻ ചളിക്കുളമായി

അഞ്ചുകുന്ന്: ബുധനാഴ്ച പുലർച്ചയുണ്ടായ ശക്തമായ മഴയിൽ അഞ്ചുകുന്നിലെയും പനമരത്തെയും ഒാടകളും ഓവുചാലുകളും നിറഞ്ഞു. ചളിയും മാലിന്യവും ടൗണിൽ പലയിടത്തും നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഇതോടെ കച്ചവടക്കാരും വീട്ടുകാരുമാണ് ദുരിതത്തിലായത്. പനമരം- കൽപറ്റ റോഡിലെ അഞ്ചുകുന്ന് ജങ്ഷനിലാണ് മണ്ണും മാലിന്യവും നിറഞ്ഞ് ചളിക്കുളമായത്. ഓവുചാൽ അടഞ്ഞതോടെ ചളിവെള്ളം ടൗണിൽ കെട്ടിനിൽക്കുകയായിരുന്നു. പനമരം ടൗൺ നവീകരണ പ്രവർത്തനത്തി​െൻറ ഭാഗമായുള്ള അശാസ്ത്രീയ ഒാവുചാൽ നിർമാണമാണ് ടൗണിൽ പലസ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. പനമരം ടൗണിലെ പരേതനായ ഡോ. വി.കെ.ജി നമ്പ്യാരുടെ തറവാട് വീട്ടിലേക്കാണ് അങ്ങാടി മാലിന്യമടക്കം ഒഴുകിയെത്തിയത്. റോഡ് നിറഞ്ഞ് മാലിന്യങ്ങളടക്കം പരന്ന് ഒഴുകുകയാണ്. പനമരം പഞ്ചായത്ത് ഓഫിസിനും കെ.എസ്.ഇ.ബിക്കും ഇടയിൽ വെള്ളം നിറഞ്ഞതും പ്രദേശത്തുകാരെ ദുരിതത്തിലാഴ്ത്തി. പണം വെച്ച് ശീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയിൽ സുൽത്താൻ ബത്തേരി: ബത്തേരി ടൗണില്‍ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പണം വെച്ച് ശീട്ടുകളിച്ച ഒമ്പതംഗ സംഘം അറസ്റ്റിലായി. ഇവരിൽനിന്ന് 2,87,770 രൂപ പിടിച്ചെടുത്തു. ബത്തേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്വകാര്യ ഹോട്ടല്‍ കേന്ദ്രീകരിച്ച് ശീട്ടുകളി നടക്കുന്നുവെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. സാർവദേശീയ തൊഴിലാളി ദിനാചരണം കൽപറ്റ: ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി മേയ്ദിന റാലിയും പൊതുസമ്മേളനവും ജില്ല പ്രസിഡൻറ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞിമൊയ്തീൻ, സി. ജയപ്രസാദ്, പി.കെ. അബ്ദുറഹിമാൻ, ബി. സുരേഷ് ബാബു, ഗിരീഷ് കൽപറ്റ, ഷൈനി ജോയ്, ജോസ് പടിഞ്ഞാറത്തറ, കെ.കെ. രാജേന്ദ്രൻ, ജോണി നന്നാട്ട്, സാലി റാട്ടക്കൊല്ലി, എസ്. മണി, ഒ. കുട്ടി ഹസൻ, കെ. ഡേവിഡ്, ജോബി തരിയോട്, ടി. മോഹനൻ, എം. ഉണ്ണികൃഷ്ണൻ, ജോർജ് മണ്ണത്താനി, ടി.എ. മുഹമ്മദ്, മൻസൂർ മേപ്പാടി, കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. കൽപറ്റ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ മേയ് ദിന റാലി താലൂക്ക് സെക്രട്ടറി എം. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.എ പ്രസിഡൻറ് എം. റഷീദ് അധ്യക്ഷത വഹിച്ചു. വി. നസീർ, കെ. അലി, വി. അഷ്റഫ്, കെ. റഷീദ്, കെ.പി. ഖസീം എന്നിവർ പങ്കെടുത്തു. കൽപറ്റ: മേയ് ദിന റാലിയോടനുബന്ധിച്ച് കൽപറ്റയിൽ എ.ഐ.ടി.യു.സി നടത്തിയ പൊതുസമ്മേളനം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. പി.കെ. മൂർത്തി അധ്യക്ഷത വഹിച്ചു. സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, വിജയൻ ചെറുകര, എസ്.ജി. സുകുമാരൻ, എ.എ. സുധാകരൻ, സി.എസ്. സ്റ്റാലിൻ എന്നിവർ സംസാരിച്ചു. ടി. മണി, എ. ബാലചന്ദ്രൻ, മഹിത മൂർത്തി, വി. യൂസഫ്, എ. കൃഷ്ണകുമാർ, എം.വി. ബാബു, കെ. രാമകൃഷ്മൻ, ഫാരിസ്, എ.ഒ. ഗോപാലൻ, കെ. സഹദേവൻ, കെ. ചാക്കോച്ചൻ, എം. സോമനാഥൻ, പി. േപ്രമലത, അഷ്റഫ് തയ്യിൽ എന്നിവർ നേതൃത്വം നൽകി. പനമരം: വെൽെഫയർ പാർട്ടിയുടെ ട്രേഡ് യൂനിയൻ സംഘടനയായ എഫ്.െഎ.ടി.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്ദിന റാലിയും പൊതുയോഗവും നടത്തി. പനമരം പാലം ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗത്തിൽ എഫ്.െഎ.ടി.യു സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുറഹിമാൻ മേയ്ദിന സന്ദേശം നൽകി. ജില്ല പ്രസിഡൻറ് സാദിഖ് കല്ലൂർ, ബിനു വയനാട്, ഭാസ്കരൻ പടിഞ്ഞാറത്തറ, ഇബ്രാഹിം അമ്പലവയൽ എന്നിവർ സംസാരിച്ചു. സിദ്ദീഖ് ബത്തേരി, പി.എച്ച്. ഫൈസൽ, സക്കീർ ഹുസൈൻ മീനങ്ങാടി, റൈഹാനത്ത് പുൽപള്ളി, ഷാനവാസ് പനമരം, വാസന്തി പുൽപള്ളി, മധു പടിഞ്ഞാറത്തറ, ഹുസൈൻ നായക്കട്ടി, ആബിദ് ബത്തേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി. മേപ്പാടി: സി.ഐ.ടി.യു നേതൃത്വത്തിൽ സംഘടിപ്പിച്ച മേയ് ദിനാചരണം പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ദ്വരരാജ് അധ്യക്ഷത വഹിച്ചു. കെ.ടി. ബാലകൃഷ്ണൻ, കെ. വിനോദ് എന്നിവർ സംസാരിച്ചു. കൽപറ്റ: ഒാൾ കേരള െടയ്ലേഴ്സ് അസോസിയേഷ​െൻറ (എ.കെ.ടി.എ) മേയ്ദിന കൺവെൻഷൻ ജില്ല സെക്രട്ടറി കെ.കെ. ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് യു.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ഡയറക്ടർ എം.ഡി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ ദേവയാനി, എൻ. പത്മനാഭൻ, പി. ജനാർദനൻ, എം.എൻ. ശിവകുമാർ, ടി.കെ. പ്രദീപൻ, എൻ.പി. ജേക്കബ്, പി.കെ. പ്രസന്ന, അബ്ദുറഹ്മാൻ, പി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പനമരം: സ്വതന്ത്ര തൊഴിലാളി യൂനിയൻ പനമരം പഞ്ചായത്ത് കമ്മിറ്റി മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. പി.കെ. അസ്മത്ത്, പി. ഇസ്മായിൽ, കുനിയൻ അബ്ദുൽ അസീസ്, കെ.ടി. സുബൈർ, പടയൻ ഇബ്രാഹിം, അശ്റഫ് നീരട്ടാടി, ഇസ്മായിൽ കെല്ലൂർ, അജ്മൽ തിരുവാൾ എന്നിവർ സംസാരിച്ചു. വി. ജാബിർ, സുലൈമാൻ മില്ല്മുക്ക്‌, റഹിംകോയ, മൂസ കാഞ്ഞായി, ഹംസ വാടോച്ചാൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി. അമ്പലവയൽ: ടി.യു.സി.ഐയുടെ നേതൃത്വത്തിൽ മേയ് ദിന റാലിയും പൊതുയോഗവും നടന്നു. പാർവതി വിത്ത്കാട്, എസ്. അനൂപ്, വേൽമുരുകൻ, പി.കെ. ബാപ്പൂട്ടി, കെ. ജോർജ്കുട്ടി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. പൊതുസമ്മേളനം ടി.യു.സി.ഐ സംസ്ഥാന പ്രസിഡൻറ് സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. ടി.യു.സി.ഐ ജില്ല പ്രസിഡൻറ് കെ. നസീറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി. പ്രേമാനന്ദ്, കെ.വി. പ്രകാശൻ എന്നിവർ സംസാരിച്ചു. പി.കെ. ബാബു സ്വാഗതവും കെ. റിയാസ് നന്ദിയും പറഞ്ഞു. മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് മേയ് ദിന റാലി പഞ്ചായത്ത് പ്രസിഡൻറ് ഉഷാവിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമ ബീഗം, ജില്‍സണ്‍ തുപ്പുകര, ആമിന അവറാന്‍, ബിനു കുന്നത്ത്, സുനിത, ഫിലോമിന ജെയിംസ്, ഷൈനി ജോര്‍ജ്, ഷീല കമലഹാസനന്‍, ഇന്ദിര, കെ.കെ. അംബുജാക്ഷി, പ്രിയ വീരേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.