കോഴിക്കോട്: ജി.എസ്.ടിയിലെ പണമിടപാട് ഡിജിറ്റലൈസ് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം പ്രതിഷേധിച്ചു. ഡിജിറ്റൽ പണമിടപാട് ഒരു കാരണവശാലും അനുവദിക്കരുതെന്ന് ധനമന്ത്രിയോട് യോഗം അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡൻറുമാരായ കെ. അഹമ്മദ് ഷെറീഫ്, പി.എ.എം. ഇബ്രാഹിം, എം.കെ. തോമസ് കുട്ടി, സെക്രട്ടറിമാരായ കെ. സേതുമാധവൻ, എ.എം.എ. കാദർ, ബാബു കോട്ടയിൽ, കെ.എ. ഹമീദ്, കെ.എൻ. ദിവാകരൻ, എ.ജെ. ഷാജഹാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.