പ്രധാന പരിപാടികളിൽ ഗ്രീൻ േപ്രാട്ടോകോൾ ^കലക്ടർ

പ്രധാന പരിപാടികളിൽ ഗ്രീൻ േപ്രാട്ടോകോൾ -കലക്ടർ കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ശുചിത്വ സമിതി യോഗം നടത്തി. അവലോകന യോഗം ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. വീടുകൾ കേന്ദ്രീകരിച്ച് പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിന് പഞ്ചായത്തുകൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാന പരിപാടികളിൽ ഗ്രീൻ േപ്രാട്ടോകോൾ നടപ്പാക്കും. 20 ശതമാനം സ്ഥലങ്ങളിൽ മാത്രമാണ് മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിൽ എതിർപ്പുള്ളത്. 80 ശതമാനം പേർ അനുകൂലമാണ്. മാലിന്യ സംസ്കരണത്തിനായി മാതൃകപരമായ പ്രവർത്തനം നടത്തുന്ന കേന്ദ്രങ്ങൾ ഉടൻ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് തൂമ്പൂർ മുഴി മോഡൽ ജൈവമാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങുമെന്നും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പറഞ്ഞു. ശുചിത്വ മിഷൻ കോഒാഡിനേറ്റർ പി.എം സൂര്യ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ്, പ്ലാനിങ് ഓഫിസർ എം.എ ഷീല, അസിസ്റ്റൻറ് കോഒാഡിനേറ്റർ കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.