തൊഴിലാളിദിനം ആചരിച്ചു

കോഴിക്കോട്: ലോക തൊഴിലാളിദിനം നാടെങ്ങും ആചരിച്ചു. എച്ച്.എം.എസ് തൊഴിലാളികളുടെ സാംസ്കാരിക കൂട്ടായ്മയായ 'സംസ്കൃതി' ഗാന്ധിഗൃഹത്തിൽ സംഘടിപ്പിച്ച മേയ്ദിന സംഗമം കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡൻറ് ബിജു ആൻറണി അധ്യക്ഷത വഹിച്ചു. കേളുഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജെ.ഡി.യു സംസ്ഥാന ജന. സെക്രട്ടറി വി. കുഞ്ഞാലി, പി. കിഷൻചന്ദ്, നീലിയോട്ട് നാണു, കെ. രാജൻ, വിനോദ് ചെറിയത്ത്, ഗഫൂർ പുതിയങ്ങാടി, പി.ടി. കുഞ്ഞോൻ, കെ.എം. സുനിൽകുമാർ, എ. രജീന്ദ്രൻ, ഇക്ബാൽ മാത്തോട്ടം എന്നിവർ സംസാരിച്ചു. ഉന്തുവണ്ടി പെട്ടിക്കട വഴിവാണിഭ യൂനിയൻ (എസ്.ടി.യു) ബീച്ച് സെക്ഷൻ ആഭിമുഖ്യത്തിൽ മേയ്ദിന സംഗമം നടത്തി. പ്രസിഡൻറ് എം.പി. അബ്ദുമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ഉസ്മാൻ സ്വാഗതം പറഞ്ഞു. എസ്.ടി.യു ജില്ല ജന. സെക്രട്ടറി സി. ജാഫർ സക്കീർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി.കെ. ഏലിയാമ്മ ക്ലാസെടുത്തു. സെക്രട്ടറി എം. ഹമീദ്, കൺവീനർമാരായ എം.കെ. വിവേകൻ, പി.പി. ശശി എന്നിവർ സംസാരിച്ചു. െഎ.എൻ.ടി.യു.സി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഗാന്ധിപ്രതിമക്കു മുന്നിൽ െഎക്യദാർഢ്യ പ്രതിജ്ഞയെടുത്തു. ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ. അനന്തൻ നായർ പ്രതിജ്ഞ ചൊല്ലി. കെ. പുരുഷോത്തമൻ, കുറിയേടത്ത് ഹരിദാസൻ, പുത്തൂർ മോഹനൻ, അഡ്വ. കെ.എം. കാതിരി, എം.ടി. സേതുമാധവൻ, പി.ടി. ധർമരാജ്, കെ. ഷാജി, പ്രശാന്ത് കളത്തിങ്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.