മാമ്പഴപ്രദർശനം ഇന്നു മുതൽ

കോഴിക്കോട‌്: കാലിക്കറ്റ‌് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റി നടത്തുന്ന കാലിക്കറ്റ‌് മാമ്പഴപ്രദർശനം വ്യാഴാഴ‌്ച ആരംഭിക്കും. ഗാന്ധിപാർക്കിൽ ഒരുക്കുന്ന മാമ്പഴപ്രദർശനത്തി​െൻറ ഉദ‌്ഘാടനം രാവിലെ ഒമ്പതിന‌് കലക്ടർ യു.വി. ജോസ‌് നിർവഹിക്കുമെന്ന‌് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം ആറിന‌് വൈകീട്ട‌് നാലിന് മാമ്പഴ തീറ്റ മത്സരവും ഒരുക്കിയിട്ടുണ്ട‌്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ‌് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ഇന്ത്യയിലെ വിവിധ തരം മാമ്പഴയിനങ്ങളുടെയും മാമ്പഴത്തൈകളുടെയും പ്രദർശനമാണ‌് ഒരുക്കുന്നത‌്. പേരുകേട്ട മാമ്പഴയിനങ്ങളായ അൽഫോൻസ, കുദാദത്ത‌്, ബംഗനപള്ളി മൽഗോവ, കാലപ്പാടി, ബാങ്കളോറ, പ്രിയോർ ഇനങ്ങളും ആനത്തലയൻ, അമ്മിണി മഹാരാജപസന്ത‌് എന്നീ ഇനങ്ങളും നാടൻ ചക്കരകുട്ടിയും പ്രദർശനത്തിനും വിൽപനക്കും ഉണ്ടാകും. വിവിധതരം ഒാട്ടുമാവിൻതൈകൾ, സപ്പോട്ട തൈകൾ, മുന്തിരി തൈകൾ തുടങ്ങിയവയുടെയും വൻ ശേഖരവും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ അജിത‌് കുരീത്തടം, അഡ്വ. എം. രാജൻ, അഡ്വ. തോമസ് മാത്യു, എം.എം. ജേക്കബ‌്, ആർ. രവി, പി.കെ. കൃഷ‌്ണനുണ്ണി രജ, കെ.വി. സക്കീർ ഹുസൈൻ, പുത്തൂർമഠം ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.