ഭൂമി നിലനിൽക്കുന്നത്​ അവികസിത രാജ്യങ്ങളുള്ളതിനാൽ ^സുനിൽ പി. ഇളയിടം

ഭൂമി നിലനിൽക്കുന്നത് അവികസിത രാജ്യങ്ങളുള്ളതിനാൽ -സുനിൽ പി. ഇളയിടം കോഴിക്കോട‌്: അവികസിത രാജ്യങ്ങൾ ഉള്ളതിനാലാണ‌് ഭൂമി ഇപ്പോഴും നിലനിൽക്കുന്നതെന്ന് സുനിൽ പി. ഇളയിടം. ടൗൺഹാളിൽ 'മാർക്‌സ‌് പിന്നിട്ട 200 വർഷങ്ങൾ' പ്രഭാഷണ പരമ്പരയിൽ 'പരിസ്ഥിതി: മാർക‌്സിസ‌്റ്റ‌് സമീക്ഷകൾ' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർബൺ അളവ‌് അന്തരീക്ഷത്തിൽ അനിയന്ത്രിതമായി കൂടി. കഴിഞ്ഞ നാല‌ു വർഷങ്ങളിൽ ചൂടും ഭീകരമായി കൂടി. ജീവിതം അസാധ്യമാക്കുന്ന രീതിയിലേക്ക‌് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുേമ്പാൾ തങ്ങളുള്ളതിനാലാണ് ലോകം നിലനിൽക്കുന്നതെന്ന് ദരിദ്ര രാജ്യങ്ങൾക്ക‌് അഭിമാനത്തോടെ പറയാനാവും. മുതലാളിത്ത നാഗരികതതന്നെ പ്രതിസന്ധിയിലാണെന്നതിന് തെളിവാണ് കാലാവസ്ഥ വ്യതിയാനം. പ്രകൃതിയെയും മനുഷ്യനെയും രണ്ടായി കാണുന്ന മുതലാളിത്തം ലക്ഷ്യമിടുന്നത് പ്രകൃതി കൊള്ളയടിക്കലാണ്. മനുഷ്യ​െൻറ ശരീരഭാഗമായി മാർക‌്സ‌് പ്രകൃതിയെ കാണുേമ്പാൾ, മനുഷ്യന‌് പുറത്തുള്ള വസ‌്തുവാണ‌് മുതലാളിത്തത്തി​െൻറ കണ്ണിൽ പ്രകൃതി. മുതലാളിത്തം ഭൂമിയെ നിരുത്തരവാദിത്തത്തോടെ മാലിന്യക്കൂമ്പാരമാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.എസ‌്. മീനാക്ഷി, ലിജീഷ‌് കുമാർ എന്നിവർ സംസാരിച്ചു. വ്യാഴാഴ‌്ച വൈകീട്ട‌് അഞ്ചിന് 'സ‌്ത്രീവാദം, ലൈംഗികത, മാർക‌്സിസം' വിഷയത്തിൽ പ്രഭാഷണം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.