സമൃദ്ധിയുള്ളപ്പോഴും മിതത്വം പാലിക്കണം

കോഴിക്കോട്: ഇന്ന് വസ്ത്രങ്ങളും ഭക്ഷണവും ഉപയോഗിക്കുന്നതിൽ ധാരാളിത്തവും ധൂർത്തുമാണുള്ളത്. സമൃദ്ധിയുള്ളപ്പോഴും മിതത്വം പാലിക്കാനുള്ള വിവേകമുണ്ടാകണമെന്ന് കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രസ്താവിച്ചു. കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ ആരംഭിച്ച ജീവകാരുണ്യപദ്ധതിയായ വസ്ത്രബാങ്കിലേക്ക് കാശ്യപാശ്രമാധിപൻ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങ് മേയർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോജക്ട് ഒാഫിസർ എം. റംസി ഇസ്മാഇൗൽ ഏറ്റുവാങ്ങി. ആചാര്യ എം.ആർ. രാജേഷ് അനുഗ്രഹ ഭാഷണം നടത്തി. ഇ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. എം. ജിനിത്ത് സ്വാഗതവും ജെ. നിഷിത്ത് രാജ് നന്ദിയും പറഞ്ഞു. ആദരിച്ചു കോഴിക്കോട്: സുഹൃദ്സംഘത്തി​െൻറ ആഭിമുഖ്യത്തിൽ കോവിലകം െറസിഡൻറ്സ് ഒാഡിറ്റോറിയത്തിൽ ലോക കേരള സഭയിലേക്ക് നാമനിർദേശം ചെയ്ത് പി.കെ. കബീർ സലാലക്കും ആയുർവേദരംഗത്ത് കേരള സർക്കാറി​െൻറ പ്രത്യേക ബഹുമതിയായ 'ആത്രേയ' അവാർഡ് നേടിയ ഡോ. പി.കെ. ധർമപാലനും സ്വീകരണം നൽകി. പി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ടി.പി.എം. മോഹൻദാസ്, തുളസി, കെ. ശിവദാസ് എന്നിവർ സംസാരിച്ചു. പി.കെ. ദേവദാസ്, വിനോദ് കുമാർ, അസീസ് മണലോടി, അംബിക സുബ്രഹ്മണ്യൻ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. പി.കെ. ദേവദാസ് സ്വാഗതവും കെ. മുരളീധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.