പലിശരഹിത അയൽക്കൂട്ടായ്മകൾ വഴികാട്ടിയാവണം ^മന്ത്രി എ.കെ. ശശീന്ദ്രൻ

പലിശരഹിത അയൽക്കൂട്ടായ്മകൾ വഴികാട്ടിയാവണം -മന്ത്രി എ.കെ. ശശീന്ദ്രൻ ചേളന്നൂർ: വിവിധ പ്രദേശങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന പലിശരഹിത സംരംഭങ്ങളും സാമൂഹിക സേവന പ്രവർത്തനങ്ങളും സമൂഹം മാതൃകയാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സഹായി വെൽഫെയർ സൊസൈറ്റി നാലാം വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്നേഹവും കാരുണ്യവുമാണ്‌ അയൽകൂട്ടങ്ങളുടെ പ്രവർത്തന വിജയത്തിന് കാരണമെന്ന് ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് പാലത്ത് ആമുഖ പ്രഭാഷണം നടത്തി. വി.എം. മുഹമ്മദ്, ശാന്ത മുതിയേരി, വി. ബാലകൃഷ്ണൻ നായർ, ഷീന ചെറുവത്ത്, എം. രാജേന്ദ്രൻ, കെ.എം. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ശിഹാബുദ്ദീൻ ഇബ്‌നു ഹംസ സ്വാഗതവും കെ.പി. ബഹസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.