കോഴിക്കോട്: യാത്രക്കാരുമായി പോകവെ സ്വകാര്യ . കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസിൽനിന്നാണ് പുക ഉയർന്നത്. ബുധനാഴ്ച രാവിലെ 11.30ഒാടെ ബസ് മെഡിക്കൽ കോളജ് ഭാഗത്ത് എത്തവെ പെെട്ടന്ന് പുക ഉയരുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങി. ബീച്ച് ഫയർഫോഴ്സിൽനിന്ന് യൂനിറ്റ് സ്ഥലത്തെത്തിയെങ്കിലും പുക ശമിച്ചതിനാൽ ഇവർ തിരിച്ചുപോയി. അറ്റകുറ്റപ്പണി നടത്തിയശേഷമാണ് പിന്നീട് ബസ് യാത്ര തുടർന്നത്. മരം കടപുഴകി കോഴിക്കോട്: സിവിൽ സ്റ്റേഷൻ വളപ്പിൽ മരം കടപുഴകി. താലൂക്ക് ഒാഫിസിന് സമീപത്തെ മരമാണ് ബുധനാഴ്ച രാവിലെ 11.30ഒാടെ വൈദ്യുതി കമ്പിയിലേക്ക് കടപുഴകിയത്. ലീഡിങ് ഫയർമാൻ പി. കൃഷ്ണെൻറ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സിൽനിന്നെത്തിയ യൂനിറ്റ് മരം വെട്ടിമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.