ഇടിമിന്നലിൽ വീടുകൾക്കും ഉപകരണങ്ങൾക്കും നാശം

മൂഴിക്കൽ: ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ ഇടിമിന്നലിൽ പ്രദേശത്തെ വീടുകൾക്ക് നാശം സംഭവിച്ചു. പുറംതൊടിയിൽ ഫിറോസ് മൻസിലിൽ പി.പി. ഹുസൈ​െൻറ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. വീടി​െൻറ ചുമരും ജനൽഗ്ലാസുകളും തകരുകയും വൈദ്യുതിമീറ്ററും വയറിങ്ങും കത്തിനശിക്കുകയും വൈദ്യുതോപകരണങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു. പുറംതൊടിയിൽ ചാന്ദ് അബ്ദുൽ സലീമി​െൻറ വീടി​െൻറ വൈദ്യുതി മീറ്ററിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. പുറംതൊടിയിൽ അനസി​െൻറ വീട്ടിലെ ടി.വിയടക്കം വൈദ്യുതോപകരണങ്ങൾക്ക് നാശം സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.