ഫ​ുട്​ബാൾ

കോഴിക്കോട്: ചന്തുപറമ്പത്ത് ആണ്ടി സ്മാരക വിന്നേഴ്സ് എവർറോളിങ് േട്രാഫിക്കും പ്രഭീഷ്കുമാർ മരക്കാട്ടുവയൽ സ്മാരക എവർറോളിങ് റണ്ണേഴ്സ് േട്രാഫിക്കും വേണ്ടി നവഭാരത് തടമ്പാട്ടുതാഴം മണ്ണത്താംപറമ്പ് മിനിസ്റ്റേഡിയത്തിൽ നടത്തിയ ഫുട്ബാൾ ടൂർണമ​െൻറ് ടി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം കെ.പി.സി.സി സെക്രട്ടറി പ്രവീൺകുമാർ, ഡി.സി.സി സെക്രട്ടറി ഷെറീൻബാബു, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എൻ.വി. റഷീദലി എന്നിവർ നിർവഹിച്ചു. നവഭാരത് പ്രസിഡൻറ് പി.വി. ബിനീഷ്കുമാർ നന്ദി പറഞ്ഞു. കെ. കരുണാകരൻപിള്ള അനുസ്മരണം കോഴിക്കോട്: സിവിൽ സർവിസിൽ സംഘടനാഭേദമില്ലാതെ മുഴുവൻ ജീവനക്കാരുടെയും ബഹുമാനവും അംഗീകാരവും നേടിയ നേതാവായിരുന്നു കെ. കരുണാകരൻ പിള്ളയെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയ കെ. കരുണാകരൻപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ പി. വിനയൻ, കെ. വിനോദ്കുമാർ, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, നേതാക്കളായ കെ. പ്രദീപൻ, കെ. മാധവൻ, സി.കെ. സതീശൻ, സിജു കെ. നായർ, പി. ബിന്ദു, സി.കെ. പ്രകാശൻ, കെ.കെ. പ്രമോദ്കുമാർ, വി.പി. രജീഷ്കുമാർ, വി. ജാഫർഖാൻ, മുരളീധരൻ കന്മന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.