കോഴിക്കോട്: എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി പൊതുപരീക്ഷകളിലെ സ്‌കൂള്‍തലത്തിലുള്ള ഫലം വിശകലനം ചെയ്യുന്നതിനുള്ള ഒാള്‍ ഇന്‍ വണ്‍ റിസൾട്ട് അനലൈസിങ് സോഫ്റ്റ്‌വെയര്‍ തയാറായി. കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ആൻഡ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് വിഭാഗമാണ് ഈ സോഫ്റ്റ്‌വെയര്‍ പുറത്തിറക്കിയത്. www.keralaresults.nic.in തുടങ്ങിയ റിസൾട്ട് പോര്‍ട്ടലുകളില്‍ സ്‌കൂള്‍ കോഡ് നല്‍കി റിസൾട്ട് എക്‌സല്‍ ഷീറ്റിലേക്ക് കോപ്പി ചെയ്ത് സോഫ്റ്റ്‌വെയറില്‍ നൽകണം. കുട്ടികളുടെ ഗ്രേഡ് പോയൻറ് അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ്, ഫുള്‍ എ പ്ലസുകള്‍, ആകെ ജയം, തോല്‍വികള്‍, സ്‌കൂള്‍ വിജയ ശതമാനം തുടങ്ങിയവയാണ് സോഫ്റ്റ്‌വെയറില്‍ ലഭ്യമാവുക. വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലുള്ള ഈ സൗജന്യ സോഫ്റ്റ്‌വെയര്‍ www.calicutgirlsschool.org എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.