കാപിറ്റൽ പ്ലൈവുഡ്​ കോഴിക്കോട്​ ജില്ലയിൽ ലോഞ്ച്​ ചെയ്​തു

കോഴിക്കോട്: ഗ്ലാസ് ആൻഡ് പ്ലൈവുഡ് വിപണന രംഗത്ത് 30 വർഷത്തെ പാരമ്പര്യമുള്ള റോയൽ ഗ്രൂപ്പി​െൻറ പുതിയ സംരംഭമായ കാപിറ്റൽ പ്ലൈവുഡി​െൻറ കോഴിക്കോട് ജില്ലയിലെ ലോഞ്ചിങ് േകാഴിക്കോട് മലബാർ മറീന കൺവെൻഷൻ സ​െൻററിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. ഏറ്റവും മികച്ച സാേങ്കതിക വിദ്യയുെട സഹായത്തോടെ നിർമിച്ചെടുക്കുന്ന കാപിറ്റൽ പ്ലൈവുഡ് ഗുണമേന്മ ഉറപ്പാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഉപഭോക്താക്കളുടെ ഏതു പരാതിക്കും പരിഹാരം കാണുന്ന മികച്ച സർവിസ് കമ്പനി ലഭ്യമാക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മാനേജിങ് ഡയറക്ടർ സമീർ പൂളക്കുണ്ടൻ പറഞ്ഞു. ചടങ്ങിൽ റോയൽ ഗ്രൂപ് ചെയർമാൻ അബ്ദുറസാഖ് പൂളക്കുണ്ടൻ, മാനേജിങ് പാർട്ണർ ഷബീബ് പട്ടർകടവൻ, ആർക്കിടെക്ടുമാരായ എ.കെ. പ്രശാന്ത് (പ്രശാന്ത് ആൻഡ് അസോസിയേറ്റ്സ്), ജോസ് തോമസ് (ജോസ് തോമസ് ആൻഡ് അസോസിയേറ്റ്സ്), ആനന്ദമണി (സിവിൽ എൻജിനീയർ), ജോസ് ഫിലിപ് (ജോസ് ആൻഡ് ജെ.ജെ ആർക്കിടെക്ട്സ്), എൻ.എം. സലീം (എൻ.എം. സലീം ആൻഡ് അസോസിയേറ്റ്സ്), പി.എം.കെ ഗ്രൂപ് ചെയർമാൻ പി.എം. കേളുക്കുട്ടി, ജെ.ബി ഗ്രൂപ് കോ ഫൗണ്ടർ ജബ്ബാർ ബിൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റീഫൻ ദേവസ്സിയും സംഘവും നയിച്ച സംഗീത പരിപാടികളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.