പൊതുസേവനകേന്ദ്രങ്ങൾ ആരംഭിക്കും ^മഹിള മോർച്ച

പൊതുസേവനകേന്ദ്രങ്ങൾ ആരംഭിക്കും -മഹിള മോർച്ച കോഴിക്കോട്: മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുസേവനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് രേണു സുരേഷ്. കേന്ദ്ര സര്‍ക്കാറി​െൻറ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന സ​െൻററുകള്‍ രാജമാത മോദി സ​െൻറര്‍ എന്നാണ് അറിയപ്പെടുക. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നത് അടക്കമുള്ള സേവനങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ ലഭിക്കുമെന്നും അവര്‍ പറഞ്ഞു. മഹിള മോര്‍ച്ച ജില്ല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ല പ്രസിഡൻറ് അഡ്വ. രമ്യ മുരളി അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, പ്രഫ. വി.ടി. രമ, പി. രമണിഭായ്, ടി.പി. ജയചന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ശോഭ രാജന്‍, ജയ സദാനന്ദന്‍, സിന്ധു രാജന്‍, അഡ്വ. മുഹമ്മദ് റിഷാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.