ട്രാൻസ്​ജെൻഡേഴ്​സിന്​ തിരിച്ചറിയൽ കാർഡ്​ വിതരണം ചെയ്​തു

കോഴിക്കോട്: ജില്ലയിൽ 27 ട്രാൻസ്ജെൻഡേഴ്സിന് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാറി​െൻറ ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കമ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ ജില്ല പ്രസിഡൻറ് സിസിലി ജോർജിനു കാർഡ് നൽകിക്കൊണ്ടാണ് കലക്ടർ വിതരണോദ്ഘാടനം നിർവഹിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് സ്വയം തൊഴിൽ ധനസഹായ പദ്ധതി, ൈഡ്രവിങ് പരിശീലനം, തുടർ വിദ്യാഭ്യാസ സഹായം, സ്കോളർഷിപ് തുടങ്ങിയ സേവന പദ്ധതികൾ ലഭിക്കുന്നതിന് തിരിച്ചറിയൽ കാർഡുകൾ സഹായകമാകും. സംസ്ഥാന സർക്കാർ സാമൂഹികനീതി വകുപ്പു മുഖേനയാണ് കാർഡുകൾ വിതരണം ചെയ്തത്. നാട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ച തങ്ങൾക്ക് തിരിച്ചറിയൽ രേഖ ഇല്ലാത്തതി​െൻറ ബുദ്ധിമുട്ട്് നേരിടേണ്ടി വരാറുണ്ടെന്നും അതിനു പരിഹാരമായതിൽ ഏറെ സന്തോഷമുണ്ടെന്നും സിസിലി ജോർജ് പറഞ്ഞു. ചടങ്ങിൽ ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, ജില്ല സാമൂഹികനീതി സീനിയർ സൂപ്രണ്ട് പരമേശ്വരൻ, ജൂനിയർ സൂപ്രണ്ട് ടി.ടി. സുനിൽകുമാർ, എം.ടി. ഹവ്വ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.