കോഴിക്കോട്: എസ്.ബി.ടി എസ്.ബി.െഎയിൽ ലയിച്ചതോെട ശക്തിയും ഒാജസ്സും കുറഞ്ഞ എസ്.ബി.െഎ കേരള ഫുട്ബാൾ ടീമിന് കേരള പ്രീമിയർ ലീഗിൽ മറ്റൊരു തോൽവികൂടി. ബി ഗ്രൂപ്പിൽ ആതിഥേയരായ ഗോകുലം കേരള എഫ്.സി 4-1ന് തകർത്തതോടെ എസ്.ബി.െഎ ടീം നിരാശയോടെയാണ് കോർപറേഷൻ സ്റ്റേഡിയം വിട്ടത്. നിലവിലെ സന്തോഷ് ട്രോഫി ടീമിലെ നാലു പേരും ഒരു മുൻതാരവുമടക്കമുള്ള പ്രമുഖർ ടീമിലുെണ്ടങ്കിലും അധികാരികളുടെ അവഗണന ടീമിെൻറ പ്രകടനത്തെയും ബാധിക്കുകയാണ്. മികച്ച ഫോം തുടരുന്ന ഗോകുലത്തിനുവേണ്ടി വി.പി. സുഹൈർ, ശുഭ്രത് ജോനസ് പെരേര, ടി.പി. സൗരവ്, ലാൽറാമേങ് മാവ്യ എന്നിവരാണ് ഗോൾ നേടിയത്. തിരുവനന്തപുരം എം.ജി കോളജിൽ പഠിക്കുന്ന, അതിഥിതാരം സ്റ്റെഫിൻ ദാസ് 61ാം മിനിറ്റിൽ എസ്.ബി.െഎക്കായി ഒരു ഗോൾ തിരിച്ചടിച്ചു. നാലു വർഷമായി റിക്രൂട്ട്മെൻറ് നടത്താത്തതും കൃത്യമായി പരിശീലനമില്ലാത്തതുമാണ് ബാങ്ക് ടീമിന് വിനയായത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന് കിരീടം നേടിക്കൊടുത്ത ഗോൾകീപ്പർ വി. മിഥുൻ, വൈസ് ക്യാപ്റ്റനായിരുന്ന എസ്. സീസൺ, സജിത് പൗലോസ്, എസ്. ലിജോ, മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ വി.കെ. ഷിബിൻ ലാൽ എന്നിവർ എസ്.ബി.െഎക്കായി ഇറങ്ങിയിരുന്നു. ഗോകുലം നിരയിൽ അജ്മലിന് പകരം ബിലാൽ ഖാനാണ് വലകാത്തത്. ഹെൻറി കിസികേ ക്ലബ് വിട്ടതിനാൽ കോഴിക്കോട്ടുകാരൻ ടി.പി. സൗരവിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചു. കളിയുടെ തുടക്കംമുതൽ ഗോകുലത്തിെൻറ ആധിപത്യമായിരുന്നു. സൗരവ് കോർണർ ഫ്ലാഗിന് സമീപത്തുനിന്ന് നീട്ടിയ ക്രോസിലായിരുന്നു സുഹൈർ ഹെഡറിലൂെട 17ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. പിന്നീട് ഗോകുലത്തിെൻറ വിദേശതാരങ്ങളായ ഇമ്മാനുവലും മുഡെ മൂസയും തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തി. 40ാം മിനിറ്റിലായിരുന്നു ഗോവക്കാരൻ പെരേര ഗോകുലത്തിെൻറ ലീഡുയർത്തിയത്. രണ്ടാം പകുതിയിൽ സുഹൈറിന് പകരം ഉസ്മാൻ ആശിഖാണ് ഗോകുലത്തിെൻറ മുന്നേറ്റനിരയിൽ കളിച്ചത്. 55ാം മിനിറ്റിൽ ഉസ്മാെൻറ സഹായത്തോടെയായിരുന്നു സൗരവിെൻറ ഗോൾ. നിശ്ചിത സമയം തീരാൻ രണ്ടു മിനിറ്റ് േശഷിക്കേ മാവ്യ ഗോൾപട്ടിക പൂർത്തിയാക്കുകയായിരുന്നു. ഗോകുലം 4- എസ്.ബി.െഎ- 1. സോദരർ തമ്മിലൊരു പോര് കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ കിരീടം നേടിയ കേരള ടീമിെൻറ വൈസ് ക്യാപ്റ്റൻ എസ്. സീസണും അനിയൻ എസ്. ഷിനുവും ഇതാദ്യമായി പ്രമുഖ ടൂർണമെൻറിൽ നേർക്കുനേർ പോരിനിറങ്ങി. കേരള പ്രീമിയർ ലീഗിൽ എസ്.ബി.െഎയുടെ മധ്യനിര താരമാണ് സീസൺ. ഷിനു ഗോകുലം കേരള എഫ്.സിയുടെ പ്രതിരോധഭടനും. തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ ഇൗ സഹോദരങ്ങൾ ഇതിനുമുമ്പ് ജി.വി. രാജ ടൂർണമെൻറിലായിരുന്നു രണ്ടു ടീമുകളിലായി കളിച്ചത്. അന്ന് മധുര സേതു എഫ്.സിയുെട താരമായിരുന്നു ഷിനു. അന്ന് ജയം സീസണിെൻറ ടീമിനായിരുന്നെങ്കിലും തിങ്കളാഴ്ച വിജയം ഷിനുവിെൻറ ഗോകുലത്തിനായിരുന്നു. പൊഴിയൂർ എസ്.എം.ആർ.സിയിൽ ഒരുമിച്ച് കളിച്ച ഇരുവരും പിന്നീട് വ്യത്യസ്തമായ ടീമുകളിേലക്ക് ചേക്കേറുകയായിരുന്നു. ആറു വർഷമായി എസ്.ബി.െഎക്കൊപ്പമുള്ള സീസൺ നാലുവട്ടം സന്തോഷ് ട്രോഫിയിൽ കേരളത്തിെൻറ ജഴ്സിയണിഞ്ഞിട്ടുണ്ട്. ഷിനു തമിഴ്നാടിനായും സന്തോഷ് ട്രോഫി കളിച്ചു. പൊഴിയൂർ സിൽവപിള്ളയുടെയും റാണിയുടെയും മക്കളായ ഇരുവരുടെയും ആദ്യകാല കോച്ച് പൊഴിയൂരുകാരൻ തന്നെയായ ക്ലയോഫാസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.