ബേപ്പൂർ സിൽക്ക് പ്രതിസന്ധിയിൽ കപ്പൽ പൊളി വ്യവസായത്തിന് സാധ്യത ഇല്ലാതാകുന്നു

ബേപ്പൂർ: കപ്പൽ പൊളിക്കാൻ നിരവധി ഓർഡറുകൾ തേടിയെത്തുമ്പോഴും പൊതുമേഖല സ്ഥാപനമായ ബേപ്പൂർ സിൽക്ക് പുറംതിരിഞ്ഞു നിൽക്കുന്നു. പാട്ട ഭൂമി ഹാർബർ വികസനത്തിനായി തിരിച്ചുനൽകണമെന്ന് തുറമുഖ വകുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കങ്ങളാണ് സിൽക്കിനെ പ്രതിസന്ധിയിലാക്കിയത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഏജൻസികളാണ് കപ്പൽ പൊളിക്കാനായി ബേപ്പൂരിലെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്) യൂനിറ്റിനെ സമീപിക്കുന്നത്. തുറമുഖ വകുപ്പി​െൻറ 3.7 ഏക്കർ സ്ഥലത്തായിരുന്നു സിൽക്ക് പ്രവർത്തിച്ചിരുന്നത്. തുറമുഖ വികസനത്തിന് 2.7 ഏക്കർ തുറമുഖത്തിനും ഒരു ഏക്കർ ഭൂമി സംസ്ഥാന ഗവൺമ​െൻറ് സിൽക്കിന് വേണ്ടിയും വിട്ടുകൊടുക്കാനും ശിപാർശ ചെയ്തതാണ്. എന്നാൽ, ഭൂമി ഏറ്റെടുക്കൽ നടപടിയിലെ തർക്കങ്ങൾ യൂനിറ്റിനെ പ്രതിസന്ധിയിലാക്കി. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന് കപ്പൽ പൊളിക്കുന്നതിലുള്ള പരിചയവും കാര്യക്ഷമതയുമാണ് മറ്റ് കോർപറേറ്റ് യൂനിറ്റിനെക്കാൾ ആകർഷമാക്കിയത്. മാത്രമല്ല, ബേപ്പൂരിൽ തുറമുഖത്തി​െൻറയും ഫിഷിങ് ഹാർബറി​െൻറയും മധ്യത്തിലുള്ള കപ്പൽ പൊളി കേന്ദ്രം ഏറെ അനുയോജ്യമായ സ്ഥലത്താണ് സ്ഥാപിക്കപ്പെട്ടത്. കണ്ണൂർ ജില്ലയിൽ സിൽക്കി​െൻറ കോർപറേറ്റ് യൂനിറ്റിൽ കപ്പൽ പൊളിക്കാനുള്ള സാഹചര്യം ഉണ്ടങ്കിലും പരിസരവാസികളുടെ എതിർപ്പിനെ ഭയന്ന് മന്ദഗതിയിലാണ് പ്രവർത്തനം. സിൽക്കി​െൻറ കേന്ദ്ര ഓഫിസായ തൃശൂരിലും വിവിധ യൂനിറ്റുകളായ ആലപ്പുഴ, ഒറ്റപ്പാലം, തിരുവനന്തപുരം എന്നിവിടങ്ങളിലും സംസ്ഥാന സർക്കാറി​െൻറ പ്രാദേശിക നിർമാണ ജോലികൾ ഏറ്റെടുത്ത് നിലനിൽപിനായുള്ള പോരാട്ടത്തിലാണ് ഈ പൊതുമേഖലാസ്ഥാപനം. എന്നാൽ, ബേപ്പൂരിൽ കപ്പൽ പൊളിക്കുള്ള സാധ്യതകൾ ഏറെയുണ്ടെങ്കിലും വകുപ്പ് അധികൃതരുടെ അലസതയാണ് പ്രതികൂലമായി ബാധിക്കുന്നത്. കാലഹരണപ്പെട്ടതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് വിറ്റ 'വിക്രം കപിലാ'ണ് രണ്ടര വർഷം മുമ്പ് ബേപ്പൂർ സിൽക്കിൽ പൊളിച്ച കപ്പൽ. സിൽക്കിലെ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കരാർ തൊഴിലാളികളെ ഉപയോഗിച്ചാണ് കപ്പൽ പൊളിച്ചു വരുന്നത്. 2006ൽ യൂനിറ്റിലെ സ്ഥിരം തൊഴിലാളികളിൽ ഏറെയും സ്വയം പിരിഞ്ഞുപോവുകയും മറ്റുള്ളവരെ കോർപറേറ്റ് യൂനിറ്റിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോഴത്തെ അവസ്ഥയിൽ തന്നെ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്താതെ വലിയ കപ്പലുകൾ പൊളിക്കാൻ ബേപ്പൂരിലെ 'സിൽക്കി'ന് സാധിക്കും. സർക്കാറും ബന്ധപ്പെട്ട വകുപ്പ് അധികൃതരും താൽപര്യം പ്രകടിപ്പിച്ചാൽ ഇല്ലാതായിപ്പോകുന്ന വ്യവസായത്തെ പുനർസൃഷ്ടിക്കാൻ സാധിക്കും. 1980ൽ പ്രവർത്തനം തുടങ്ങി ഇടക്കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ട യൂനിറ്റുകൾ അടച്ചുപൂട്ടലി​െൻറ വക്കിലെത്തിയതായിരുന്നു. 2015 ൽ 'ഓഷ്യൻ ലീഡർ' എന്ന ടഗ് പൊളിക്കാൻ എത്തിയങ്കിലും തുറമുഖത്തെ തൊഴിലാളികൾ എതിർപ്പ് പ്രകടിപ്പിച്ച് പോർട്ട് ഓഫിസറെ ഉപരോധിക്കുകയും ടഗിനോട് തുറമുഖം വിട്ടു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സിൽക്ക് മാനേജ്മ​െൻറി​െൻറ നേതൃത്വത്തിൽ കലക്ടറെ ഉൾപ്പെടുത്തി മധ്യസ്ഥതയിലൂടെ ടഗ് പൊളിക്കുകയാണുണ്ടായത്. ഇടക്കാലത്ത് വലിയ കപ്പലുകൾ പൊളിക്കാൻ അവസരങ്ങൾ നിരവധി വന്നെങ്കിലും തുറമുഖവുമായുള്ള തർക്ക സ്ഥലം ഏറ്റെടുക്കൽ നടപടി വൈകുന്നത് സിൽക്കിനെ പ്രതികൂലമായി ബാധിച്ചു. യൂനിറ്റിൽ സ്ഥിരമായി കപ്പലുകൾ എത്തിക്കാൻ സർക്കാർ ഭാഗത്തുനിന്ന് അടിയന്തരമായി നടപടിയുണ്ടായാലേ തൊഴിൽ സാധ്യതകൾ ഉണ്ടാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.