സുരേഷ് മാഷ് വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥൻ

ATTN ONLY DC...NE കക്കട്ടിൽ: വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ കെ.പി. സുരേഷ് മാസ്റ്റർ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥനാണ്. 14 വർഷമായി പ്രിൻസിപ്പൽ പദവി അലങ്കരിക്കുന്ന അദ്ദേഹം പാഠ്യ പാഠ്യേതര രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിനും വിദ്യാർഥികൾക്കും ഏറെ മുതൽകൂട്ടാണ്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കാലാ കായിക രംഗത്ത് ത​െൻറ കഴിവുതെളിയിച്ച അദ്ദേഹത്തി​െൻറ അനുഭവപരിചയം ഉപയോഗപ്പെടുത്തി വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യായന കാലയളവിലെ തിരക്കിനിടയിലും സാമൂഹിക സാംസ്ക്കാരിക രംഗത്തും സജീവ സാന്നിധ്യമാണ് അദ്ദേഹം. യാത്രയയപ്പിനോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിന് യാത്രയയപ്പ് സമ്മേളനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാറക്കൽ അബ്ദുള്ള എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.