മിച്ചംവരുന്ന തുക കരുണയുടെ വഴിയിൽ

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് എഫ് ഡിവിഷനിലെ വിദ്യാർഥികൾ സ്വരുപിച്ച തുക കുറ്റ്യാടി കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിന് നൽകി. അത്യാവശ്യ െചലവുകൾക്കും മറ്റും രക്ഷിതാക്കൾ നൽകിയിരുന്ന ചെറിയ തുക മിച്ചംെവച്ച് സ്വരൂപിച്ചതാണ്. സ്കൂൾ ഹെഡ്മാസ്റ്റർ കുര്യ​െൻറ സാന്നിധ്യത്തിൽ കരുണ പാലിയേറ്റിവ് പ്രവർത്തകരായ കെ. മുഹമ്മദലിയും, ഒ.ടി. നഫീസ ടീച്ചറും തുക ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.