മനുകുന്ന്​ മല കയറി ആയിരങ്ങൾ

*ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം നാട്ടുകാരുടെ ഒത്തുകൂടൽ ആഘോഷംകൂടിയാണ് ഇൗ മലകയറ്റം മനുകുന്ന് മല കയറി ആയിരങ്ങൾ കൽപറ്റ: സമുദ്രനിരപ്പിൽനിന്നും 1500ഒാളം മീറ്റർ ഉയരത്തിലുള്ള സ്വയംഭൂവായ വിഷ്ണുവിനെ ദർശിക്കാൻ ആയിരങ്ങൾ മനുകുന്ന് മല കയറി. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരക്കണക്കിന് ജനങ്ങളാണ് മേപ്പാടി, കോട്ടവയൽ, തൃക്കൈപ്പറ്റ, മുട്ടിൽ ഭാഗങ്ങളിൽ നിന്നും വെള്ളിയാഴ്ച മല കയറിയത്. രാവിലെ നാലു മണിയോടെയാണ് മലകയറ്റം ആരംഭിച്ചത്. കുത്തനെയുള്ള പാറക്കെട്ടുകളും ഇടുങ്ങിയ വഴികളും താണ്ടിയാണ് ഭക്തർ വിഷ്ണുവിനെ ദർശിക്കാനെത്തിയത്. പ്രായമായവരും കുട്ടികളും കൈക്കുഞ്ഞിനെ ഏന്തിയവരുമടക്കം മല കയറി. വിദൂര സ്ഥലത്തുനിന്നുള്ളവരും വിദേശികളും മലകയറ്റത്തിൽ പങ്കുചേർന്നു. മനു മഹർഷി മലമുകളിൽ തപസ്സുചെയ്ത് മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തി എന്നാണ് ഐതിഹ്യം. വർഷത്തിലൊരിക്കൽ മീനമാസത്തിലെ ഉത്രം നാളിൽ മലമുകളിൽ പൂജാദി കർമങ്ങൾ നടക്കും. മൂന്നുദിവസം വ്രതമെടുത്തശേഷമാണ് വിശ്വാസികൾ മല കയറുക. തൃക്കൈപ്പറ്റ ശിവക്ഷേത്രം, കോട്ടയിൽ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ പൂജാരിമാരാണ് കർമങ്ങൾക്ക് കാർമികത്വം വഹിക്കുക. ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം കോട്ടവയൽ, തൃക്കൈപ്പറ്റ നാട്ടുകാരുടെ ഒത്തുകൂടൽ ആഘോഷംകൂടിയാണ് ഇൗ മലകയറ്റം. ഒരുമിച്ച് പഠിച്ചവരെയും, സ്ഥലം മാറിപ്പോയ അയല്‍ക്കാരെയും, മറ്റു പരിചയക്കാരെയും കണ്ടുമുട്ടാനുള്ള വേദികൂടിയാണ് മനുകുന്ന് മല. FRIWDL28 മനുകുന്ന് മല മുകളിലെത്തിയ ജനങ്ങൾ FRIWDL29 മലയിൽനിന്നുള്ള കാഴ്ച FRIWDL30 മല കയറുന്നവർ (IMPORTANT NEWS.WITH THREE....)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.