ജനമോചന യാത്ര: സ്വാഗതസംഘം രൂപവത്കരണം

കുറ്റ്യാടി: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകാൻ സ്വാഗതസംഘം രൂപവത്കരിച്ചു. അഡ്വ. ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി പി. ശങ്കരൻ, കെ.പി.സി.സി െസക്രട്ടറി കെ. പ്രവീൺകുമാർ, കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങളായ വി.എം. ചന്ദ്രൻ, കെ. ബാലനാരായണൻ, കെ.ടി. ജയിംസ്, കെ.പി. രാജൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, മഠത്തിൽ ശ്രീധരൻ എന്നിവർ സംസാരിച്ചു. ഏപ്രിൽ 10ന് വയനാട്ടിൽനിന്ന് എത്തുന്ന ജനമോചന യാത്രയെ ജില്ല അതിർത്തിയായ തൊട്ടിൽപ്പാലത്തുനിന്ന് ആനയിക്കും. കുറ്റ്യാടിയിൽ ജാഥക്ക് വൈകീട്ട് മൂന്നിന് കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, വടകര മേഖലയിലെ പ്രവർത്തകർ സ്വീകരണം നൽകും. സ്വാഗതസംഘം ഭാരവാഹികളായി അഡ്വ. കെ. പ്രവീൺ കുമാർ (ചെയർ) വി.എം. ചന്ദ്രൻ (ജന. കൺ) കെ.ടി. ജയിംസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.