വിമുക്തി 2018ന് സ്വീകരണം നൽകി

നന്മണ്ട: കേരള സർക്കാറി​െൻറ ലഹരി വിരുദ്ധ കാമ്പയി​െൻറ ഭാഗമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ വിമുക്തി-2018 നന്മണ്ട 13ൽ കലാപരിപാടികൾ അവതരിപ്പിച്ചു. ചേളന്നൂർ ബ്ലോക്കി​െൻറ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ പര്യടനം നടത്തുന്നതി​െൻറ ഭാഗമായിട്ടായിരുന്നു നന്മണ്ട 13ലെ ബോധവത്കരണ പരിപാടി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതക്ഷേമ ഓഫിസർ കൃഷ്ണദാസ് വല്ലാപുന്നി, രാജേഷ് കടലുണ്ടി എന്നിവരുടെ നാടൻ പാട്ടുകളോടെയും അഖിൽ കടലുണ്ടിയുടെ വാദ്യമേളത്തോടെയുമായിരുന്നു പരിപാടികളുടെ തുടക്കം. അരങ്ങ് കോഴിക്കോടി​െൻറ 'നീരാളികൾ' എന്ന നാടകം അരങ്ങേറി. ഷൈജു ഒളവണ്ണ, ശിവരാജ് കത്തലാട്ട് എന്നിവരായിരുന്നു അഭിനേതാക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.