കെട്ടിട ശിലാസ്​ഥാപനവും സുവർണ ജൂബിലി ആഘോഷ സമാപനവും

ബാലുശ്ശേരി: എരമംഗലം എ.യു.പി സ്കൂൾ പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനവും സുവർണ ജൂബിലി ആഘോഷ സമാപനവും ശനിയാഴ്ച നടക്കും. കെട്ടിട ശിലാസ്ഥാപനം വൈകീട്ട് ആറിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും യാത്രയയപ്പ് സമ്മേളനവും എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. 36 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ. ഉഷാദേവി ടീച്ചർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉപഹാരസമർപ്പണം നടത്തും. മികച്ച വിദ്യാർഥികൾക്കുള്ള എൻഡോവ്മ​െൻറ് വിതരണം എ.ഇ.ഒ എം. രഘുനാഥൻ നിർവഹിക്കും. രാത്രി ഒമ്പതിന് 200ൽപരം വിദ്യാർഥികളെ അണിനിരത്തി മജീഷ് കാരയാട് അണിയിച്ചൊരുക്കുന്ന 'ഭൂമി മലയാളം' ദൃശ്യശ്രാവ്യവിരുന്നും അരങ്ങേറുമെന്ന് പി.ടി.എ പ്രസിഡൻറ് കെ. സലീം, ജനറൽ കൺവീനർ എം.ജെ. അരുൺലാൽ, സി. സുമേഷ്, കെ. ഗണേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി നാശത്തിനെതിരെ പ്രതികരിക്കാനുള്ള ചിന്ത എഴുത്തുകാർക്കുണ്ടാവണം -ടി.പി. രാജീവൻ നന്മണ്ട: കുന്നുകളും മലകളും പുഴകളും വയലുകളും നശിച്ചുകൊണ്ടിരിക്കുേമ്പാൾ പ്രകൃതിക്കുവേണ്ടി സംസാരിക്കാൻ എഴുത്തുകാർ ആരുമില്ലെന്ന് ടി.പി. രാജീവൻ പറഞ്ഞു. നന്മണ്ട പടവ് സാംസ്കാരിക വേദിയുടെ മാനവീയം -2018ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജീവൻ. കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.സി. ശശികുമാറി​െൻറ 'ബ്രൈഡ് ഒാഫ് ദി നേഷൻ' എന്ന നോവലി​െൻറ പ്രകാശനം കഥാകൃത്ത് വി.ആർ. സുധീഷ് നിർവഹിച്ചു. നാലാപ്പാടം പത്മനാഭൻ പുസ്തകം ഏറ്റുവാങ്ങി. പി.പി. ഏലിയാസ് പുസ്തക പരിചയം നടത്തി. ടി.കെ. രാേജന്ദ്രൻ, പ്രഫ. സി.പി. മുഹമ്മദ്, നിജേഷ് അരവിന്ദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.കെ. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.സി. ശശികുമാർ മറുപടി പറഞ്ഞു. കെ.പി. രാജൻ മാസ്റ്റർ സ്വാഗതവും പി.പി. മുഹമ്മദ് ഇസ്മയിൽ നന്ദിയും പറഞ്ഞു. പുഴ ശുചീകരണം ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സായ മഞ്ഞപ്പുഴയുടെ സംരക്ഷണത്തിനായി ഗ്രാമപഞ്ചായത്തും രംഗത്ത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കും ടൗണിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നത് മഞ്ഞപ്പുഴയിൽനിന്നാണ്. പുഴയുെട പലഭാഗങ്ങളും മലിനീകരണംമൂലം നാശമായിരിക്കുകയാണ്. പുഴയുടെ കരഭാഗങ്ങൾ ഇടിഞ്ഞും വെള്ളം മലിനമാകുന്നുണ്ട്. അനധികൃതമായ മണൽവാരലും പുഴയെ ശോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പനങ്ങാട് പഞ്ചായത്തിലെ പ്രധാന കുടിവെള്ള വിതരണ പദ്ധതികളെല്ലാം മഞ്ഞപ്പുഴയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പുഴയുടെ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ രണ്ടിന് രാവിലെ എട്ടിന് മഞ്ഞപ്പുഴയുടെ കാട്ടാമ്പള്ളി ഭാഗത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ തുടക്കം കുറിക്കും. മഞ്ഞപ്പുഴ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിപുലമായ പ്രവർത്തകയോഗം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കെ.വി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സതീശൻ മാസ്റ്റർ, ടി.സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംരക്ഷണ കമ്മിറ്റി ഭാരവാഹികളായി കെ.വി. ഭാസ്രൻ (ചെയർ), എം.സി. കൃഷ്ണൻ (കൺ), സതീശൻ മാസ്റ്റർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.