ദുഃഖവെള്ളി ആചരിച്ചു

പേരാമ്പ്ര: യേശുദേവ​െൻറ സഹനങ്ങൾ അനുസ്മരിച്ച് ക്രൈസ്തവർ ഇന്നലെ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകളും ഉപവാസവും കുരിശി​െൻറ വഴിയും നടന്നു. ചക്കിട്ടപാറ സ​െൻറ് ആൻറണീസ് പള്ളിയിൽ വികാരി ഫാ. ഫ്രാൻസിസ് വെള്ളംമാക്കൽ മുഖ്യകാർമികനായിരുന്നു. അസി. വികാരി ഫാ. ജേക്കബ് അക്കൂറ്റ് സഹകാർമികത്വം വഹിച്ചു. പൂഴിത്തോട് അമലോത്ഭമാതാ ദേവാലയത്തിൽ വികാരി ഫാ. അഗസ്റ്റിൻ പാട്ടാനി, ചെമ്പനോട സ​െൻറ് ജോസഫ് ദേവാലയത്തിൽ വികാരി ഫാ. ജോസഫ് താണ്ടാംപറമ്പിൽ, മുതുകാട് ക്രിസ്തുരാജ ദേവാലയത്തിൽ വികാരി ഫാ. പ്രിയേഷ്തേവടിയിൽ, പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ വികാരി ഫാ. ജോസ് മണ്ണംചേരിൽ, പടത്തുകടവ് ഹോളി ഫാമിലി പള്ളിയിൽ വികാരി ഫാ. ആൻറണി ചെന്നിക്കര, പേരാമ്പ്ര സ​െൻറ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വികാരി ഫാ. ജോസ് കരിങ്ങട എന്നിവർ മുഖ്യ കാർമികനായിരുന്നു. ഫാ. ജസ്റ്റിൻ നെല്ലിക്കുന്നേൽ, ഫാ. ജോൺബോസ്കോ എന്നിവർ സഹകാർമികത്വം വഹിച്ചു. കുളത്തുവയൽ സ​െൻറ് ജോർജ് തീർത്ഥാടന കേന്ദ്രത്തിൽ റെക്ടർ സെബാസ്റ്റ്യൻ പുളിക്കൽ, അസി. വികാരി ഫാ. ഷാരോൺ, നരിനട സ​െൻറ് അൽഫോൻസാ ദേവാലയത്തിൽ വികാരി ഫാ. ഡാൻറിസ് കിഴക്കരക്കാട്ട് എന്നിവരും കാർമികരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.