ജനകീയ ഒപ്പുശേഖരണവും സമർപ്പണ യാത്രയും

നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാന ലംഘനത്തിനെതിരെ നന്തി ടൗൺ ലീഗ് കമ്മിറ്റി ഒപ്പുശേഖരണം നടത്തി. നന്തി കോടിക്കൽ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കുക, നന്തിയിൽ മത്സ്യമാർക്കറ്റ് നിർമിക്കുക, നന്തിയിലെ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി പൂർത്തീകരിക്കുക, റയിൽവേ അടിപ്പാത അനിശ്ചിതത്വം അവസാനിപ്പിക്കുക, ഉപകേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുക, നന്തിയിൽ കളിക്കളം നിർമിക്കുക, മാലിന്യ സംസ്കരണത്തിന്‌ പ്ലാൻറ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് ലീഗ്്മുന്നോട്ടുവെച്ചത്. ഏപ്രിൽ 10ന് പഞ്ചായത്തിലേക്ക്‌ സമർപ്പണയാത്ര നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.