സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും

പേരാമ്പ്ര: പുറ്റാട് ഗവ. എൽ.പി സ്കൂള്‍ 63ാം വാര്‍ഷികാഘോഷവും എ.കെ. തങ്കമണി ടീച്ചര്‍ക്കുള്ള യാത്രയയപ്പും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യാത്രയയപ്പ് സമ്മേളനം രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. പി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ടി. വസന്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം. കുഞ്ഞിക്കണ്ണൻ, എം.കെ. അമ്മത്, സ്കൂള്‍ വിദ്യാർഥികള്‍ എന്നിവര്‍ തങ്കമണി ടീച്ചര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. യുവനടനും സിനിമ-നാടക പ്രവര്‍ത്തകനുമായ രജീഷ് പുറ്റാടിനെ ആദരിച്ചുകൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.ബി. കൽപത്തൂര്‍ സംസാരിച്ചു. ഇംഗ്ലീഷ്, മലയാളം ൈകയെഴുത്ത് മാസികകള്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.കെ. മൂസ പ്രകാശനം ചെയ്തു. കെ.എം. ഷിജു, ബാലന്‍ കുളങ്ങര, ഗംഗാധരൻ, നാസര്‍ വാളൂര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍‍ഡ് മെംബര്‍ എം.കെ. അമ്മത് സ്വാഗതവും പി.ടി.എ പ്രസി‍ഡൻറ് നിതേഷ് തെക്കേലത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മലയാളം സാംസ്കാരിക വേദി കൽപത്തൂര്‍ അവതരിപ്പിച്ച 'ഇബ്ലീസുകളുടെ നാട്' എന്ന നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.