ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ 92ാം വാർഷികത്തിന് തുടക്കം

ചേന്ദമംഗലൂർ: 1926ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ആരംഭിച്ച ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളി​െൻറ 92ാം വാർഷികാഘോഷത്തിനും യാത്രയയപ്പിനും (നവദ്വി) ഉജ്ജ്വല തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പുസ്തകോത്സവം കെ.ടി. അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സിനിമ സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലൂരും എക്സിബിഷൻ എ.എം. അബ്ദുൽ വഹാബും ഉദ്ഘാടനം ചെയ്തു. വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രക്ക് വിവിധ തരത്തിലുള്ള വേഷങ്ങൾ, പ്ലോട്ടുകൾ, മുദ്രാഗീതങ്ങൾ എന്നിവ കൊഴുപ്പേകി. വൈകീട്ട് 'നവദ്വി' ഉദ്ഘാടനം ഡോ. എം.എൻ. കാരശ്ശേരി നിർവഹിച്ചു. വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനത്തിൽ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പ്രഫ. ഹമീദ് ചേന്ദമംഗലൂർ, സി.ടി. അബ്ദുറഹീം, പി.ടി. കുഞ്ഞാലി, ഡോ. ശഹീദ് റമദാൻ, ഡോ. ഉമർ ഒ. തസ്നീം, ശംസുദ്ദീൻ ചെറുവാടി, എൻ.കെ. ഉമ്മർകോയ, ബന്ന ചേന്ദമംഗലൂർ, പി.കെ. മനോജ്കുമാർ, പി. സാജിദ്, െക. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്കൂൾ വാർഷികോപഹാരം സുവനീർ 'നവതിക' എ.കെ. അബ്ദുൽഹക്കീം പ്രകാശനം ചെയ്തു. കെ.ടി.സി. വീരാൻ ഏറ്റുവാങ്ങി. സ്കൂൾ ഡോക്യുമ​െൻററിയുടെ പ്രകാശനം യു.പി. മുഹമ്മദലി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.