അവധിക്കാല​മെത്തിയിട്ടും കളിപ്പൊയ്​കയിൽ വഞ്ചിയില്ല

കോഴിക്കോട്: മധ്യവേനലവധി തുടങ്ങിയിട്ടും നഗരത്തിലെ മുഖ്യ വിനോദ കേന്ദ്രങ്ങളിലൊന്നായ സരോവരം കളിപ്പൊയ്കയുടെ തീരങ്ങളിൽ കളി വഞ്ചികളടുത്തില്ല. കഴിഞ്ഞ കാലവർഷത്തിൽ നിർത്തിയ പെഡൽ ബോട്ടുകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് കളിപ്പൊയ്ക. അന്ന് കരാർ എടുത്തയാളുടെ ഉടമസ്ഥതയിലുള്ള കേടായ ബോട്ടുകൾ പൊയ്കയിൽ പലയിടത്തായി മുഴുവൻ മുങ്ങിയും പാതി ചളിയിൽ താഴ്ന്നും കിടപ്പാണ്. കനോലി കനാലിൽനിന്ന് വേലിയേറ്റത്തിന് കുത്തിയൊഴുകിയെത്തുന്ന മാലിന്യമാണ് കളിപ്പൊയ്കയിൽ നിറയെ. പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ കെട്ടുകണക്കിന് മാലിന്യവും നിറഞ്ഞ് നിൽക്കുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ 50 ലക്ഷം രൂപ ചെലവിലുള്ള സരോവരം നവീകരണം അവസാനഘട്ടത്തിലാണ്. ഇതി​െൻറ ഭാഗമായി കളിപ്പൊയ്ക നവീകരണവും ഏറക്കുറെ പൂർത്തിയായി. ജെട്ടി പുതുക്കിപ്പണിതു. ബോട്ട് കാത്തിരിക്കാനുള്ള സംവിധാനവും തയാറായി. ഇനി വിളക്കുകൾ സ്ഥാപിക്കാനും ഇരിപ്പിടങ്ങളൊരുക്കാനുമുണ്ട്. പൊയ്കക്ക് സമീപം സി.സി.ടി.വി സ്ഥാപിക്കാനും പണം അനുവദിച്ചിട്ടുണ്ട്. കളിവള്ളങ്ങൾ ഇറക്കാനുള്ള അനുമതി കരാറടിസ്ഥാനത്തിൽ നൽകുകയാണ് പതിവ്. മധ്യവേനലവധി വന്നിട്ടും കളിവെള്ളമിറക്കാൻ കരാർ നൽകാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ ഉടൻ ടെണ്ടർ നടപടിയുണ്ടാവുമെന്ന് ജില്ല ടൂറിസം െപ്രാമോഷൻ കൗൺസിൽ അധികൃധർ അറിയിച്ചു. ഉപയോഗിക്കാതെ കിടക്കുന്ന കളിപ്പൊയ്കയുടെ ചില മാലിന്യം കൊണ്ടിടുന്നതായി ആരോപണമുയർന്നിരുന്നു. കളിപ്പൊയ്കയിലെ ബോട്ടിംഗ് നടത്തുന്ന ഭാഗത്ത് തന്നെ നേരത്തേ 50 ചാക്ക് അറവ് മാലിന്യം രാത്രി അജ്ഞാതർ കൊണ്ടിട്ടതിനെ തുടർന്ന് േബാട്ടിങ് നിർത്തി െവക്കേണ്ടി വന്നിരുന്നു. മാലിന്യം തള്ളിയവരെ കണ്ടെത്താൻ സരോവരത്ത് സ്ഥാപിച്ച സി.സി.ടിവിയിലെ ദൃശ്യം അന്ന് ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിൽ അധികൃതർ പരിശോധിച്ചിരുന്നു. എന്നാൽ കളിപ്പൊയ്കയുടെ ഭാഗത്ത് സി.സി ടിവി ഇല്ലാത്തത് അന്നുതന്നെ പരാതിക്കിടയാക്കിയതിനെതുടർന്നാണ് പുതിയ കാമറകൾ സ്ഥാപിക്കാൻ തീരുമാനമായത്. സമീപവാസികൾ നൽകിയ പരാതിയിൽ അന്ന് പൊലീസ് കേസെടുെത്തങ്കിലും കാര്യങ്ങൾ കൂടുതൽ മുന്നോട്ടുപോയില്ല. നൂറ് ഏക്കറോളം വരുന്ന പാർക്ക് സംരക്ഷിക്കാൻ ശാശ്വത സംവിധാനമാണ് വേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.