കോസ്​റ്റൽ പൊലീസ്​ താൽക്കാലിക ജീവനക്കാർക്ക്​ സുരക്ഷയില്ല, ജീവനും ജോലിക്കും

കോഴിക്കോട്: കോസ്റ്റൽ പൊലീസിൽ താൽക്കാലിക ജീവനക്കാർ പ്രവർത്തിക്കുന്നത് വേണ്ടത്ര സുരക്ഷയില്ലാതെയെന്ന് പരാതി. ബേപ്പൂർ കോസ്റ്റൽ പൊലീസി‍​െൻറ താൽക്കാലിക ജീവനക്കാരായ 24 പേരാണ് സ്ഥിരം ജോലിയും സുരക്ഷസംവിധാനവുമില്ലാതെ ആഴക്കടലിൽ പ്രവർത്തിക്കുന്നത്. ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കിടയിൽ പരിക്കോ മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷയോ ആനുകൂല്യങ്ങളോ ഇവർക്കില്ല. കടൽവഴി തീവ്രവാദം വളരുന്നെന്ന് കെണ്ടത്തി 2010ലാണ് സംസ്ഥാനത്ത് കോസ്റ്റൽ പൊലീസ് സംവിധാനം ആരംഭിച്ചത്. സ്രാങ്ക്, എൻജിൻ ഡ്രൈവർ, മറൈൻ ഹോംഗാർഡ്, ലാസ്ക്കർ എന്നീ തസ്തികകളിലായി സംസ്ഥാനത്ത് 120 പേരാണ് കോസ്റ്റൽ പൊലീസ് താൽക്കാലിക ജീവനക്കാരായുള്ളത്. കോഴിക്കോട് ബേപ്പൂരിൽ രണ്ട് ബോട്ടും 24 ജീവനക്കാരുമുണ്ട്. മൂന്നുമാസം കൂടുമ്പോൾ മാത്രേമ ജോലി ലഭിക്കുന്നുള്ളൂവെന്ന് താൽക്കാലിക ജീവനക്കാരായ പി. നാസർ, ബി. അഭിരാജ്, സി. അഭിലാഷ്, ഇ. സൈനുദ്ദീൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മൂന്നു മാസത്തേക്ക് മറ്റു ജോലിയൊന്നും ലഭിക്കാത്തതിനാൽ ജീവിതം പ്രയാസത്തിലാകുന്നു. മൂന്നു മാസത്തെ ജോലി കഴിഞ്ഞാൽ വിടുതൽ വാങ്ങി പുതിയ കരാർ നിലവിൽവരുന്നതുവരെ കോസ്റ്റൽ പൊലീസി‍​െൻറ ബോ‌ട്ട് സ്റ്റാഫ് പുറത്തുനിൽക്കണം. ഓഖിപോലുള്ള പ്രകൃതി ദുരന്തകാലത്ത് സ്വന്തം ജീവൻപോലും വകവെക്കാതെ ജോലിചെയ്യുന്ന തങ്ങളെ സർക്കാറുകൾ അവഗണിക്കുകയാണെന്നാണ് പരാതി. വനംവകുപ്പിൽ കാട് അറിയുന്നവർക്ക് സ്ഥിരം ജോലികിട്ടുന്നതുപോലെ കടലറിയുന്നവർക്കും സ്ഥിരംപണി വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.